Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാമ്പുവിൽ ചീവീട്...

യാമ്പുവിൽ ചീവീട് ശല്യം; പ്രതിരോധ നടപടിയുമായി മുനിസിപ്പാലിറ്റി അധികൃതർ

text_fields
bookmark_border
യാമ്പുവിൽ  ചീവീട് ശല്യം; പ്രതിരോധ നടപടിയുമായി മുനിസിപ്പാലിറ്റി അധികൃതർ
cancel
camera_alt????????? ??????????? ??????? ???????????? ???????????????? ????????? ??????? ????????????

യാമ്പു: മേഖലയിലെ ചില പ്രദേശങ്ങളിൽ രാത്രിയിൽ ചീവീട് ശല്യത്തിൽ പൊറുതി മുട്ടി പ്രദേശവാസികൾ. ശക്തമായ മഴയുണ്ടായത ിന് ശേഷം വ്യാപകമായി കണ്ടുവരുന്ന ചീവീട് രാത്രി കാലങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും കയറിക്കൂടി ശബ്​ദശല്യം ഉണ് ടാക്കുകയാണ്​. പ്രാണിയുണ്ടാക്കുന്ന അലോസരം അസഹ്യമാണ്​. ‘സർസാറുലൈൽ’ എന്നും ‘ജനാദിബു സൗദാഅ’ എന്നുമൊക്കെയാണ് സ്വദേശികൾ ചീവിടിന് ഉപയോഗിക്കുന്ന പൊതു നാമങ്ങൾ.
പ്രദേശവാസികളുടെ പരാതിയെ തുടർന്ന്​ യാമ്പു മുനിസിപ്പാലിറ്റി അധികൃതർ പ്രതിരോധ നടപടികൾ തുടങ്ങിയിട്ടുണ്ട്. കീടനാശിനി ഉപയോഗിച്ച് മരുന്ന് തളിച്ച് ചീവീടിനെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. മരങ്ങളിലും മാലിന്യ നിക്ഷേപ സ്ഥലങ്ങളിലും മിനിസിപ്പാലിറ്റി ജീവനക്കാർ മരുന്ന് തളിക്കുന്നുണ്ട്​. ചീവീടുകളുടെ ശല്യം കാരണം രാത്രി കാലങ്ങളിൽ പല വീടുകളിലും ഉറങ്ങാൻ കഴിയുന്നില്ലെന്ന് പ്രദേശവാസിയായ ഹാമിദ് മുഹമ്മദ് അൽ ഹർബി ‘ഗൾഫ് മധ്യമ’ ത്തോട് പറഞ്ഞു.

പകൽ വൃക്ഷങ്ങളുടെ പുറം തോടിലും മറ്റും പതുങ്ങിയിരിക്കുന്ന പാറ്റയെ പോലുള്ള പ്രാണിയായ ചീവീടിനെ പെട്ടെന്ന് കണ്ടു പിടിക്കാനും കഴിയാറില്ല. സുതാര്യമായ നാലു ചിറകുകൾ ഇവക്കുണ്ട്. ശരീരം മിക്കവാറും ഇരുണ്ടതാണ്. രണ്ട് മുതൽ അഞ്ച്​ സ​െൻറിമീറ്റർ വരെയാണ് ഇവയുടെ വലിപ്പം. വൃക്ഷങ്ങളുടെ തടിയോ ശാഖകളോ ആണ് അവയുടെ വീട്. മുട്ടയിടുന്നതും തൊലിക്കിടയിലാണ്. ഷട്പദങ്ങളുടെ ഗണത്തിലാണ് ഇവ ഉൾപ്പെടുന്നത്. ഉദരത്തിനു താഴെയുള്ള ‘ടിംബൽ’ എന്ന ഭാഗം കൊണ്ടാണ് ആൺ ചീവീടുകൾ ശബ്​ദം ഉണ്ടാക്കുന്നത് എന്ന് പഠനങ്ങൾ പറയുന്നു. നിശ്ശബ്​ദ ജീവികളാണ് സ്ത്രീ ചീവീടുകൾ. അപായ സൂചനയും ഇണയെ ആകർഷിക്കാനുമാണ് ഈ ശബ്​ദത്തി​​െൻറ ലക്ഷ്യം. ശബ്​ദം കേട്ട് അടുത്തു ചെന്നാൽ ചീവീടുകൾ നിശ്ശബ്​ദരാകും. അറബ് നാട്ടിലടക്കം എല്ലായിടത്തും കാണുന്ന ചീവീടുകൾ വ്യാപകമാകുന്നത് മഴക്ക് ശേഷമുള്ള കാലാവസ്ഥയിലാണ്. ശക്തമായ മഴക്ക്​ പിന്നാലെ തളിരിട്ട മരങ്ങളും ചെടികളും വ്യപകമായപ്പോൾ ചീവീടുകളുടെ പ്രജനനവും വർധിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story