ഖശോഗിവധം: വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് െഎക്യരാഷ്ട്ര സഭയിൽ സൗദി
text_fieldsജിദ്ദ: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകക്കേസില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സൗ ദി ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമീഷൻ യു.എൻ കൗണ്‍സിലിനെ അറിയിച്ചു. കമീഷന്‍ തലവൻ ബന്ദര്‍ അല്‍ ഐബാനാണ് ജനീവയില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ഒക്ടോബര്‍ രണ്ടിനായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകം. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ നടന്ന സംഭവത്തില്‍ 11 പേര്‍ വിചാരണ നേരിടുന്നുണ്ട്. ഖശോഗി വധക്കേസില്‍ അഞ്ചു പേര്‍ക്ക് പ്രോസിക്യൂഷന്‍ നേരത്തെ വധശിക്ഷക്ക് ശിപാര്‍ശ നല്‍കിയിരുന്നു. സംഭവത്തില്‍ വേണ്ട നടപടികളെല്ലാം സ്വീകരിച്ചതായി ബന്ദര്‍ അല്‍ ഐബാന്‍ പറഞ്ഞു. വിഷയം അന്തര്‍ദേശീയ വിഷയമായി കാണിക്കാനുള്ള നീക്കത്തെ അദ്ദേഹം തള്ളി. സൗദിയിൽ അന്യായ തടവുകേന്ദ്രങ്ങളുണ്ടെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
