Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right22 കൊല്ലങ്ങൾക്ക്​...

22 കൊല്ലങ്ങൾക്ക്​ ശേഷം ഷംസുദ്ദീൻ നാട്ടി​െലത്തി; ഒരു വാക്കും ഉരിയാടാനാവാതെ

text_fields
bookmark_border
22 കൊല്ലങ്ങൾക്ക്​ ശേഷം ഷംസുദ്ദീൻ നാട്ടി​െലത്തി; ഒരു വാക്കും ഉരിയാടാനാവാതെ
cancel
camera_alt????????? ???????????

ദമ്മാം: ബാബ്​തൈൻ കാർഡിയാക്​ സ​​െൻററിൽ രണ്ട്​ വർഷത്തിലധികമായി ജീവിതത്തിനും മരണത്തിനുമിടിയിലെ നൂൽപാലത്തിൽ അ ബോധാവാസ്​ഥയിൽ കഴിഞ്ഞ തെലുങ്കാന സിൽസില സ്വദേശി ഷംസുദ്ദീനെ(49) നാട്ടി​െലത്തിച്ചു. 22 വർഷം നീണ്ട പ്രവാസത്തിലെ ദുര ിത കാലങ്ങൾക്കൊടുവിലാണ്​ അതി സങ്കീർണമായ കടമ്പകൾ കഴിഞ്ഞ്​ വിദഗ്ധ ചികിൽസക്കായി ഷംസുദ്ദീനെ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞത്​.
രണ്ട്​ വർഷം മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടർന്ന്​ തലച്ചോറിൽ രക്​തം കട്ടപിടിച്ച്​ ഒാർമ നഷ്​ടപ്പെ ടുകയും ചലന ശേഷി നിലക്കുകയും ചെയ്ത ഷംസുദ്ദീനെ തിരിച്ചറിയാനുള്ള രേഖകൾ ലഭ്യമായിരുന്നില്ല.


‘ഗൾഫ്​ മാധ്യമ ം’ ഉൾപെടെ മാധ്യമങ്ങൾ ഇയാളുടെ ബന്ധുക്കളെ തേടി പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ട്​ അൽ അഹ്​സയിൽ ഹൗസ്​ ​ൈഡ്ര വറായി ജോലി നോക്കിയിരുന്ന സഹോദരൻ എത്തിയതോടെയാണ്​ ഷംസുദ്ദീനെ കുറിച്ച്​ കൂടുതൽ വിവരങ്ങൾ ലഭ്യമായത്​. ഒരു കമ ്പനിയിൽ തുച്​ഛ ശമ്പളത്തിൽ ഇലക്​ട്രീഷ്യനായി ജോലി നോക്കുന്നതിനിടയിലാണ്​ ഷംസുദ്ദീന്​ ഹൃദയാഘാതം സംഭവിക്കുന്നത്​. രോഗിയായതോടെ തങ്ങളുടെ സ്​പോൺസർഷിപ്പിലല്ലാതിരുന്ന ഷംസുദ്ദീനെ അവരും ​ൈകയൊഴിയുകയായിരുന്നു.
വിദഗ്ധ ചികിത്സ ലഭ്യമായാൽ മാത്രമേ ഷംസുദ്ദീനെ ജീവിതത്തിലേക്ക്​ തിരിച്ചെത്തിക്കാനാകൂ എന്ന ഡോക്​ടർമാരുടെ ഉപദേശത്തെ തുടർന്ന്​ പൊതുപ്രവർത്തകൻ നാസ്​ വക്കവും തെലുങ്കാന സ്വദേശികളായ സാമൂഹ്യ പ്രവർത്തകരും പത്ര പ്രവർത്തകനായ ഇർഫാനും നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ്​ നാട്ടിലെ ആശുപത്രിയിലേക്ക്​ ഷംസുദ്ദീനെ എത്തിക്കാൻ കഴിഞ്ഞത്​​. 22 വർഷങ്ങൾക്ക്​ മുമ്പ്​ സൗദിയിലെത്തിയ ഷംസുദ്ദീൻ കാറ്​ വാടകക്കെടുത്ത വകയിൽ റ​​െൻറ്​ എ കാർ കമ്പനിക്ക്​ 28000 റിയാൽ കുടിശ്ശികയാവുകയും തുടർന്നുള്ള കേസിൽ യാത്രാ വിലക്കിൽ പെടുകയും ചെയ്​തു.


ഇതോടെ നാട്ടിൽ പോകാനാവാതെ കുടുങ്ങിപ്പോയ ഷംസുദ്ദീൻ പലവിധ കമ്പനികളിൽ ജോലി ചെയ്​ത്​ മുന്നോട്ടു പോവുകയായിരുന്നു.
ബാധ്യതകളുടെ നെരിപ്പോടിൽ നീറിയ ഷംസുദ്ദീൻ ശക്​തമായ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നു. ഇതോടെ എല്ലാവരുമായുള്ള ബന്ധം മുറിഞ്ഞു. ഷംസുദ്ദീനെകുറിച്ച്​ കുടുംബത്തിനും അറിവുണ്ടായിരുന്നില്ല.
രണ്ട്​ സഹോദരിമാരും ഒരു സഹോദരനുമാണ്​ ഇയാൾക്ക്​ ഉണ്ടായിരുന്നത്​. അബോധാവസ്​ഥയിൽ കഴിയുന്ന വിവരം അറിഞ്ഞതോടെ നാട്ടിലുള്ള രണ്ട്​ സഹോദരിമാരും സഹോദരനെ എങ്ങനെയും നാട്ടിലെത്തിക്കുന്നതിനായി സാമൂഹ്യ പ്രവർത്തകരുമായി നിരന്തം ബന്ധപ്പെട്ടു കൊണ്ടിരുന്നു. തുടർന്ന്​ നടത്തിയ അക്ഷീണ യത്​നങ്ങൾക്കൊടുവിൽ വിദഗ്​ധ ചികിത്സക്കായി ഷംസുദ്ദീനെ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും വഹിക്കാൻ ഇന്ത്യൻ എംബസി തയാറാവുകയായിരുന്നു.


20 വർഷത്തിനു മുമ്പുള്ള റ​​െൻറ്​ എ കാർ കമ്പനിയുമായുള്ള കേസ്​ അവസാനിപ്പിക്കുക എന്നതായിരുന്നു ആദ്യ കടമ്പ. പൊലീസ്​ മേധാവികളുടെ സഹായത്തോ​െട ഷംസുദ്ദീ​​​െൻറ നിലവിലെ അവസ്​ഥ അവ​െര ബോധ്യപ്പെടുത്തുകയും വീഡിയോയിൽ പകർത്തി കാണിക്കുകയും ചെയ്​തതോടെ കേസ്​ പിൻവലിച്ച്​ തുക ഒഴിവാക്കി കൊടുക്കാൻ റ​​െൻറ്​ എ കാർ കമ്പനിക്കാർ തയാറായി. ജെറ്റ്​ എയർ വേയ്​സിൽ നാട്ടിൽ കൊണ്ടു പോകാനുള്ള രേഖകൾ ഏറെ സമയമെടുത്ത്​ പൂർത്തിയാക്കി വന്നപ്പോഴേക്കും ‘ജെറ്റ്​ ’സർവീസുകൾ റദ്ദു ചെയ്​തു. തുർന്ന്​ ശ്രീലങ്കൻ എയർവേയ്​സിലെ ജീവനക്കാരുടെ സഹായമാണ്​ ഒടുവിൽ വിജയം കണ്ടത്​.


കണ്ണു തുറന്നടക്കുന്നതല്ലാതെ ചലിക്കാൻ പോലുമാവാതെ കഴിഞ്ഞ ഷംസുദ്ദീനെ രണ്ട്​ വർഷത്തിലധികമാണ്​ ദമ്മാം മെഡിക്കൽ കോംപ്ലക്​സിലെ ഡോക്​ടർമാരും നഴ്​സുമാരും പരിചരിച്ചത്. ബാബ്​ ടൈം കാർഡിയാക്​ സ​​െൻററിലെ അബു തുർക്കി, അബൂ സാലി തുടങ്ങിയവർ നൽകിയ സേവനം വിവരണാതീതമാണന്ന്​ നാസ്​ വക്കം പറഞ്ഞു.


യാതൊരു പ്രതിഫലവും വാങ്ങാതെ ​ൈഹദരാബാദ്​ സ്വദേശിനിയായ നഴ്​സ്​ മീന കുമാരി ഷംസുദ്ദീനെ അനുഗമിക്കാനും തയാറായി.
22 വർഷം മുമ്പ്​ കൈവിട്ടു പോയ സഹോദരനെ സഹോദരിമാരായ ഹസീനയും, അസീമയും ഏറെ വികാരവായ്​പോടെയാണ്​ എതിരേറ്റതെന്ന്​ ഷംസുദ്ദീനെ അനുഗമിച്ച സാമൂഹ്യ പ്രവർത്തകൻ നാസ്​ വക്കം പറഞ്ഞു. നേരെ ആശുപത്രിയിലേക്ക്​ കൊണ്ടു പോയ ഷംസുദ്ദീനെ തങ്ങൾ എല്ലാ സ്​നേഹവും കരുതലും നൽകി പരിചരിക്കുമെന്നും എത്രയും വേഗം ജീവിതത്തിലേക്ക്​ മടങ്ങിവരാൻ അത്​ ഇടയാക്കുമെന്നും ഇരുവരും പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dammamhospitalal ahsa
News Summary - saudi-saudi news-gulf news
Next Story