Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാലക്കാട്​ സ്വദേശി...

പാലക്കാട്​ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
പാലക്കാട്​ സ്വദേശി റിയാദിൽ മരിച്ചു
cancel
റിയാദ്​: മലയാളി റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു. പാലക്കാട്​ പട്ടാണിതെരുവ്​ സ്വദേശി മുഹമ്മദ്​ ജമീസ്​ (43) ആണ്​ ബത്​ഹ യിലെ സ്വകാര്യ ക്ലിനിക്കിൽ മരിച്ചത്​. ഹൃദയാഘാതമാണ്​ മരണകാരണം. ബത്​ഹ ശാര റെയിലിലെ ഗൾഫ്​ വോയേജ്​ എന്ന ട്രാവൽ ഏജൻസിയിൽ 10 വർഷമായി ജോലി ചെയ്യുന്ന യുവാവ്​ വ്യാഴാഴ്​ച രാവിലെ 7.15ഒാടെ നെഞ്ച്​ വേദനയെ തുടർന്നാണ്​ ക്ലിനിക്കിലെത്തിയത്​. ക്ലിനിക്കിലെത്തിയതും തളർച്ച തോന്നി കസേരയിൽ ഇരുന്ന ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തര ശശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. നാട്ടിൽ കൊണ്ടുപോകും. ഭാര്യ: സെമിയത്ത്​, മക്കൾ: ജുസൈല (10ാം ക്ലാസ്​ വിദ്യാർഥിനി), ജിയാസ് (അഞ്ചാം ക്ലാസ്​ വിദ്യാർഥി)​.
Show Full Article
TAGS:saudi saudi news gulf news 
Next Story