ഡോ. ഫാത്തിമ: നിർമിത ബുദ്ധിയിലും സൗദി വനിതാ മുന്നേറ്റം
text_fieldsജിദ്ദ: നിർമിത ബുദ്ധിയുടെ കാലത്ത് സൗദിയുടെ അഭിമാനമായി മാറിയിരിക്കയാണ് ഡോ. ഫാത്തിമ ബഅ്തമൻ. ‘ആർടിഫിഷ്യൽ ഇൻറ ലിജൻറ്സ്’ എന്ന ആധുനിക ശാസ്ത്ര ശാഖയിൽ പശ്ചിമേഷ്യയിൽ തന്നെ ഡോക്ടറേറ്റ് നേടിയ ആദ്യവനിത എന്ന പദവിയാണ് ഇൗ ജിദ്ദക്കാരിക്ക്. കാലത്തിന് മുന്നേ പറന്ന് ശാസ്ത്രമേഖലയിൽ സ്വയം അടയാളപ്പെടുത്തി അറബ് വനിതാ സമൂഹത്തിനും ര ാജ്യത്തിനും ഇവർ കീർത്തി സമ്മാനിച്ചിരിക്കയാണ്. യന്ത്രങ്ങളുടെ ബുദ്ധിശക്തി വർധിപ്പിക്കുന്നതിലുള്ള ഗവേഷണമാണിത്. യന്ത്രങ്ങളുടെ സംസാര ഭാഷയോടുള്ള അഭിനിവേശമാണ് ഇവരെ ഉയരങ്ങളിലെത്തിച്ചിരിക്കുന്നത്. യന്ത്രവൽകൃതലോകത്ത് അപൂർവ സംഭാവനകൾ അർപ്പിക്കാനുള്ള നിശ്ചയദാർഢ്യം ഡോ. ഫാത്തിമയുടെ വിജയത്തിന് പിന്നിലുണ്ട്. റൊബോട്ടിലും, സ്മാർട്ട് ഫോണുകളിലും, മറ്റ് സമാർട്ട് ഉപകരണങ്ങളിലും അറബി ഭാഷയ്ക്കായുള്ള ‘ഓട്ടോമാറ്റിക് സ്പീച്ച്’ സംവിധാനം വികസിപ്പിച്ചാണ് നിർമിതബുദ്ധി ശാഖയിൽ ഇവർ പി.എച്ച്ഡി കരസ്ഥമാക്കിയിരിക്കുന്നത്.
മനുഷ്യന് യന്ത്രവുമായി സംഭാഷണം നടത്തുന്നതുപോലെ യന്ത്രങ്ങൾക്കിടയിലെ പരസ്പര സംഭാഷണവും ഇതിൽ പെടുന്നു. ഏഴ് വർഷത്തോളം റൊബോട്ടുകളോടൊത്തുള്ള പ്രവർത്തനമാണ് ഇൗ മേഖലയിലെ ഗവേഷണങ്ങൾക്ക് സഹായകമായത് എന്ന് ഡോ. ഫാത്തിമ പറയുന്നു. അരിസോണ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പഠനത്തിനിടയിലാണ് ഇൗ മേഖലയെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്. ഇംഗ്ലീഷുകാരല്ലാത്ത ഇംഗ്ലീഷ് സംസാരിക്കുന്നവരെ സഹായിക്കുന്ന കമ്പ്യൂട്ടർ സിസ്റ്റം രൂപകൽപന ചെയ്തായിരുന്നു തുടക്കം. യന്ത്രങ്ങളുടെ ബുദ്ധി പരീക്ഷിക്കുന്ന ‘ട്യൂറിങ് ടെസ്റ്റി’നെ കുറിച്ച് കുടുതൽ പഠിക്കാനും മനസിലാക്കാനും ഇവർക്ക് താൽപര്യമായിരുന്നു. 2003 ലാണ് ഇംഗ്ലണ്ടിലെ ഹഡ്സ്ഫീൽഡ് സർവകലാശാലയിലെ സ്കൂൾ ഒാഫ് കമ്പ്യൂട്ടിങ് ആൻറ് എൻജിനീയറിങ്ങിൽ നിന്ന് ബിരുദം നേടിയത്.
ഇതേ യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെയാണ് അറബി ഭാഷ മനസ്സിലാകുകയും സംസാരിക്കുകയും ചെയ്യുന്ന യന്ത്രങ്ങളെ വികസിപ്പിച്ച് ഡോക്ടറേറ്റ് നേടിയത്. അവസാനിക്കാത്ത ശാസ്ത്രശാഖയാണ് ‘നിർമിതബുദ്ധി’ യെന്ന് ഡോ. ഫാത്തിമ പറയുന്നു. മനുഷ്യെൻറ സങ്കീർണമായ പ്രശ്ന പരിഹാരങ്ങൾക്ക് യന്ത്രങ്ങളെ പ്രാപ്തമാക്കുകയാണ്. കഠിന പരിശ്രമം വേണ്ട മേഖലയാണിത്. പൊതുസമൂഹത്തിനുവേണ്ടിയും പുതുതലമുറയിലെ പിൻഗാമികളായി വരുന്ന വിദ്യാർഥികൾക്കും സഹായകമാകുന്ന കണ്ടുപിടിത്തങ്ങളിലാണ് ഇൗ അറബ് വനിതക്ക് താൽപര്യം. ജിദ്ദയിൽ ആർടിഫിഷ്യൽ ഇൻറലിജൻസ് ലാബ് ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഡോ.ഫാത്തിമ. ഇൗ മേഖലയിലുള്ള സ്വദേശ വിദേശ കമ്പനികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
