Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബന്ധങ്ങൾ...

ബന്ധങ്ങൾ ശക്​തിപ്പെടുത്തുന്നതിൽ സാംസ്​കാരിക മേളകൾക്ക്​ വലിയ പ​ങ്ക് ​-മദീന ഗവർണർ

text_fields
bookmark_border
ബന്ധങ്ങൾ ശക്​തിപ്പെടുത്തുന്നതിൽ സാംസ്​കാരിക മേളകൾക്ക്​ വലിയ പ​ങ്ക് ​-മദീന ഗവർണർ
cancel
camera_alt???? ??????????? ???????????????????? ?????? ??????????? ?????? ???????
മദീന: മദീന ഇസ്​ലാമിക്​ യൂനിവേഴ്​സിറ്റിക്ക്​ കീഴിലെ സാംസ്​കാരിക മേള മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ഉദ്​ഘാടനം ചെ യ്​തു. മനുഷ്യർക്കിടയിലെ ബന്ധങ്ങൾ ശക്​തിപ്പെടുത്തുന്നതിൽ സാംസ്​കാരിക മേളകൾക്ക്​ വലിയ പ​ങ്കുണ്ടെന്ന്​ ഗവർണർ പറഞ്ഞു. ഇസ്​ലാം ഏറെ പ്രോത്​സാഹിപ്പിക്കുന്ന കാര്യമാണിത്​​. രാജ്യങ്ങൾക്കിടയിൽ ബന്ധങ്ങൾ ഉൗട്ടി ഉറപ്പിക്കാൻ അതാവശ്യമാണ്​. സമാധാനവും സുരക്ഷയും അതുണ്ടാക്കും. അടുത്ത വർഷം മേളയിൽ ഇസ്​ലാമിക രാജ്യങ്ങളിലെ ഉൽപന്നങ്ങളുടെ പ്രദർശനമൊരുക്കാൻ ആഗ്രഹിക്കുന്നു. ചേംബർ, വാണിജ്യ മന്ത്രാലയം, ഇസ്​ലാമിക്​ യൂനിവേഴ്​സിറ്റി തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചായിരിക്കുമിതെന്നും ഗവർണർ പറഞ്ഞു. മദീന ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ്​ ബിൻ ഖാലിദ്​, യൂനിവേഴ്​സിറ്റി മേധാവി ഡോ. ഹാതിം മർസൂഖി, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story