പ്രവാസികളുടെ പ്രതിസന്ധി ചൂഷണം ചെയ്ത് മലയാളി മദ്യലോബി; നാട്ടിൽ പോകാൻ പണമില്ലാതെ വിഷമിച്ച കുടുംബത്തെ ഇരയാക്കി
text_fieldsദമ്മാം: ഇടവേളക്ക് ശേഷം സൗദിയിൽ മലയാളികൾ ഉൾപെട്ട മദ്യക്കടത്ത് കേസ് വർധിച്ചതായി റിപ്പോർട്ട് . ബഹ്റൈനിൽ ന ിന്ന് സൗദിയിലേക്ക് മദ്യം കടത്താൻ ശ്രമിച്ച മലയാളി കുടുംബം അടക്കം 16 ഒാളം പേരാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പെ ാലീസ് പിടിയിലായത്. മദ്യക്കടത്തിന് ചുക്കാൻ പിടിക്കുന്നവർ രക്ഷപ്പെടുകയും ‘ഇരകൾ’ പിടിയിലാവുകയും ചെയ്യുന്നു . ബഹ്റൈനിൽ താമസിക്കുന്ന മലയാളി കുടുംബം ജോലി സംബന്ധമായ കാരണങ്ങളാൽ സാമ്പത്തിക പ്രതിസന്ധിയിലാവുകയും നാട്ടിൽ പ ോകാൻ വഴികാണാതെ പ്രയാസപ്പെടുകയും ചെയ്ത സമയത്താണ് മദ്യക്കടത്ത് ലോബിയുടെ വലയിൽ അകപ്പെട്ടത്. തങ്ങൾ തരുന്ന പെട്ടി സൗദിയിൽ എത്തിച്ചാൽ നാട്ടിൽ പോകുന്നതിനുള്ള ചെലവിന് പണം തരാം എന്നായിരുന്നത്രെ വാഗ്ദാനം.
ഒന്നരയും ഏഴും വയസ്സുള്ള രണ്ട് കുട്ടികളും ഭാര്യയുമൊത്ത് കോസ്വെയിലെത്തിയ എറണാകുളം സ്വദേശിയുടെ പക്കൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിെച്ചടുത്തത് 120 കുപ്പി മദ്യമാണ്. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വെച്ചതിന് ശേഷം ഭാര്യയെയും കുട്ടികളേയും ബഹ്റൈനിലേക്ക് തിരിച്ചയച്ചുവെങ്കിലും എറണാകുളം സ്വദേശി േകാസ്വേ ഗാർഡിെൻറ കീഴിലുള്ള ജയിലിലാണുള്ളത്. ദമ്മാമിൽ പെട്ടി ൈകമാറേണ്ട ആളുടെ ഫോൺ നമ്പർ പോലും ഇവർ തന്നിരുന്നില്ലെന്ന് ഇയാൾ പറയുന്നു. സമാനമായ മദ്യക്കടത്ത് കേസിൽ 60 മദ്യക്കുപ്പികളുമായി കോസ്വേയിൽ പിടിയിലായ വയനാട് സ്വദേശിയേയും കുടുക്കിയത് വൻറാക്കറ്റ് തന്നെയാണ്. നാട്ടിൽ മാതാവിന് കാൻസറും, പെങ്ങൾക്ക് മാനസികരോഗവും ബാധിച്ച് തകർന്ന കുടുംബത്തിെൻറ ഏക അത്താണിയായിരുന്നു യുവാവ്. ബഹ്റൈനിലേക്കുള്ള ടാക്സിക്ക് ഒാട്ടം നൽകിയാണ് ഇൗ സംഘം ചെറുപ്പക്കാരനെ കുടുക്കിയത്. ബഹ്ൈറനിൽ നിന്ന് തിരിച്ചുവരുേമ്പാൾ സിഗററ്റ് പെട്ടികൾ തെൻറ കൈയിൽ തന്നുവിടാറുണ്ടായിരുന്നെന്ന് ഇയാൾ പറയുന്നു.
കഴിഞ്ഞ ദിവസം പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് അതിനകത്ത് മദ്യമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. ഇയാൾക്ക് ഇതു നൽകിയ ആളുമായി സൗദിയിലെ സാമൂഹിക പ്രവർത്തകർ ബന്ധപ്പെെട്ടങ്കിലും തനിക്കൊന്നുമറിയില്ലെന്നും ഹോട്ടലിൽ നിന്നുള്ള അറിയിപ്പ് അനുസരിക്കുക മാത്രമാണ് ചെയതതെന്നുമാണ് ഇയാളുടെ വാദം. ആലപ്പുഴ, വയനാട് സ്വദേശികളായ ചിലരാണ് മദ്യക്കടത്തിന് ചുക്കാൻ പിടിക്കുന്നത് എന്നാണ് വിവരം. ഇവർക്ക് രാജ്യങ്ങൾ നീളുന്ന ഉന്നത ബന്ധമാണുള്ളത്. നാട്ടിൽ നിന്ന് യുവാക്കളെ ഡ്രൈവർ വിസയിൽ കൊണ്ടുവന്ന് ബഹ്ൈറനിലേക്ക് ഒാട്ടം നൽകി അവരെ വശത്താക്കിയ ശേഷമാണ് മദ്യക്കടത്തിന് ഉപയോഗിക്കുന്നത്. ഇവരറിയാതെ ഇവരുടെ വണ്ടികളുടെ സീറ്റിനടിയിലും മറ്റും മദ്യക്കുപ്പികൾ തിരുകി കടത്താറുണ്ട്. മൂന്ന് ആഴ്ച മുമ്പ് പിടിയിലായി തുഖ്ബ ജയിലിൽ കഴിയുന്ന തിരൂർ സ്വദേശിക്ക് സമാനമായ അനുഭവമാണ് പറയാനുള്ളത്.
നേരത്തെ മദ്യനിർമാണത്തിന് പിടിക്കപ്പെട്ട് നാട്ടിലേക്ക് അയക്കപ്പെട്ടവർ വരെ ഇക്കൂട്ടത്തിലുണ്ട്. വിരലടയാളം രേഖപ്പെടുത്താൻ തുടങ്ങിയതോടെ ഇത്തരം കുറ്റവാളികൾ തിരിച്ചെത്തുന്നതിന് കുറവ് വന്നിരുന്നു. കുറ്റകൃത്യങ്ങളിലും കാര്യമായ കുറവുണ്ടായിരുന്നു. എന്നാൽ പെട്ടന്ന് പണമുണ്ടാക്കാൻ മോഹിച്ചും ആളുകൾ ഇവരുടെ കെണികളിൽ പെടാറുണ്ട്. ബഹ്റൈനിൽ നിന്ന് സൗദിയിലെത്തുന്ന മദ്യക്കുപ്പികൾക്ക് പൊന്നിൻ വിലയാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ച മുതൽ തുടങ്ങുന്ന കച്ചവടത്തിൽ സമയം ഏറുന്നതിനനുസരിച്ച് കുപ്പിയുടെ വിലയും ഏറിക്കൊണ്ടിരിക്കും. എന്നാലും ആവശ്യക്കാരുടെ ഒാർഡർ അനുസരിച്ച് സാധനങ്ങൾ എത്തിക്കാൻ കഴിയുന്നില്ലെന്നാണ് ഏജൻറുമാരുടെ പരാതി. അടുത്തടുത്തായി മദ്യക്കടത്തുമായി ബന്ധപ്പെട്ട് ഇത്രയേറെ ആളുകൾ പിടിക്കപ്പെട്ടതോടെ പൊലീസും, കസ്റ്റംസ് ഉദ്യോഗസ്ഥരും കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
