സംസം ഇനി മുതല്‍ അഞ്ച് ലിറ്റര്‍ പുതിയ ബോട്ടിലുകളില്‍ മാത്രം
text_fieldsമക്ക: സംസം വിതരണം അഞ്ച് ലിറ്ററിെൻറ ബോട്ടിലുകളില്‍ മാത്രമാക്കി. സംസം ബോട്ടിലുകള്‍ക്ക് വര്‍ധിച്ചുവരുന്ന ആവ ശ്യം പരിഗണിച്ചാണ് വലിപ്പം ഏകീകരിക്കുന്നത്. നേരത്തെ വിതരണം നടത്തിവന്ന പത്ത് ലിറ്റര്‍ ബോട്ടില്‍ ഇതോടെ പൂര്‍ണമായും നിര്‍ത്തലാകും. ദേശീയ ജല കമ്പനിക്ക് കിഴിലെ കിങ് അബ്ദുല്ല സംസം ബോട്ടിലിംഗ് പ്ലാൻറാണ് സംസം വെള്ളം ബോട്ടിലുകളിലാക്കി വിതരണം ചെയ്യുന്നത്. മണിക്കൂറില്‍ 30,000 ലിറ്റര്‍ സംസം വെള്ളം വരെ ബോട്ടിലുകളിലാക്കി വിതരണം ചെയ്യാന്‍ ശേഷിയുണ്ട് പ്ലാൻറിന്. മക്കയിലെ കുദായി സംസം ബോട്ടിലിംഗ് പ്ലാൻറ് വഴിയും ജിദ്ദ, മദീന വിമാനത്താവളങ്ങളിലുള്ള ഔട്ട്‌ലറ്റുകള്‍ വഴിയുമാണ് നിലവില്‍ സംസം വിതരണം നടക്കുന്നത്. വിമാന മാര്‍ഗം എത്തുന്ന ഹാജിമാരുടെയും ഉംറ തീര്‍ഥാടകരുടെയും, സന്ദര്‍ശകരുടെയും അവശ്യം പരിഗണിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിർദേശമനുസരിച്ച് അഞ്ച് ലിറ്റര്‍ സംസം ബോട്ടിലുകള്‍ വിമാനത്താവളങ്ങളിൽ നേരത്തെ ലഭ്യമായിരുന്നു. വിഷന്‍ 2030 െൻറ ഭാഗമായി വരും വർഷങ്ങളിൽ തീർഥാടകരുടെ എണ്ണം വർധിക്കുമെന്നതിനാല്‍ സംസം വെള്ളത്തിനുള്ള ആവശ്യകത വർധിക്കുമെന്നതാണ് ബോട്ടിലിെൻറ അളവ് ചുരുക്കാൻ കാരണം. ദേശീയ അന്തര്‍ദേശീയ വിമാനക്കമ്പനികളുടെ നിലവാരത്തിന് അനുയോജ്യമാകും വിധമാണ് പുതിയ അഞ്ച് ലിറ്റര്‍ ബോട്ടിലുകള്‍ രൂപകൽപന ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
