പ്രതീക്ഷ സഫലമായി; 25,000 ഹാജിമാർക്ക് കൂടി ഇത്തവണ ഹജ്ജിന് വരാം
text_fieldsജിദ്ദ: ഇൗ വർഷം തന്നെ ഹജ്ജ് ക്വാട്ടയിൽ വർധനവുണ്ടാവുമെന്ന ഇന്ത്യൻ ഹജ്ജ് മിഷെൻറ പ്രതീക്ഷ സഫലമായി. സൗദി കിരീട ാവകാശിയുടെ ഡൽഹി പ്രഖ്യാപനത്തോടെ 25000 പേർക്കാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് അധികമായി പുണ്യഭിമിയിൽ എത്താനാവുക എന ്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ 1.75000 പേർക്കായിരുന്നു അവസരം. ഇത്തവണ കൂടുതൽ പേർക്ക് സൗകര്യം ഒരുക്കുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ഗൾഫ് മാധ്യമത്തോടു പറഞ്ഞു. താമസം യാത്ര ഉൾപെടെ അധിക സൗകര്യങ്ങൾ ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കേണ്ടതുണ്ട്്. കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യയും സൗദിയും തമ്മിൽ 2019 ലെ ഹജ്ജ് കരാർ ഒപ്പുവെച്ചത്. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയും സൗദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബിന്ദനുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർധിപ്പിക്കണമെന്ന ആവശ്യത്തോട് സൗദിയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടാവുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് അന്ന് അദ്ദേഹം ജിദ്ദയിൽ പറഞ്ഞിരുന്നു.
ഇന്ത്യയിലെ മുസ്ലീം ജനസംഖ്യക്ക് ആനുപാതികമായി ക്വാട്ട വർധിപ്പിച്ചു തരണമെന്നായിരുന്നു ആവശ്യം. മൂന്ന് ലക്ഷം പേരാണ് ഇൗ വർഷം ഇന്ത്യയിൽ നിന്ന് ഹജ്ജിന് അപേക്ഷ സമർപ്പിച്ചിരുന്നത്. 1,75,000ത്തിൽ നിന്ന് 1,90,000 ആവുമെന്നായിരുന്നു ഇന്ത്യൻ അധികൃതരുടെ പ്രതീക്ഷ. എന്നാൽ സൗദി കിരീടാവകാശിയുടെ ഇന്ത്യാസന്ദർശനത്തിലുണ്ടായ പ്രഖ്യാപനം ഹജ്ജിന് അവസരം കാത്തിരിക്കുന്ന വിശ്വാസികൾക്ക് സന്തോഷം പകരുന്നതാണ്. കോഴിക്കോട് നിന്നടക്കം ഇത്തവണ 21 ഹജ്ജ് എംബാർക്കേഷൻ പോയിൻറുകളാണ് ഉണ്ടാവുക. എംബാർക്കേഷൻ പോയിൻറുകളിൽ നിന്ന് തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന പദ്ധതി ഇന്ത്യയിൽ നടപ്പിലാക്കാനായിട്ടില്ല. കപ്പൽ മാർഗം ഇന്ത്യൻ ഹാജിമാരെ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുേരാഗമിക്കുകയാണ്. 2020 ൽ ഇത് സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ഹജ്ജ് മിഷൻ കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെ തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഹാജിമാരുടെ താമസം ഗ്രീൻ, അസീസിയ കാറ്റഗറികളിലാണ് ഉണ്ടായിരുന്നത്. ഹറമിന് പരിസരത്ത് നടക്കാവുന്ന ദുരത്തിൽ താമസിക്കുന്നവരാണ് ഗ്രീൻ കാറ്റഗറിയിൽപെടുക. നോൺ കുക്ക്, നോൺ ട്രാൻസ് പോർട്ട് വിഭാഗമായാണ് ഇനി ഇത് അറിയപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
