ചെറുകിട സ്ഥാപനങ്ങളുടെ െലവി ഒഴിവാക്കുന്നതിനെ കുറിച്ച് പഠനം നടത്താൻ സൗദി ശൂറ നിർദേശം
text_fieldsറിയാദ്: സൗദിയിൽ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ െലവിയിൽ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിനെ ക ുറിച്ച് പഠനം നടത്തണമെന്ന് തൊഴിൽ മന്ത്രാലയത്തോട് ശുറ കൗൺസിൽ ആവശ്യപ്പെട്ടു. സമ്പൂർണ സ്വദേശിവത്കരണം അസാധ്യമായ ത ൊഴിലുകളിലും സഥാപനങ്ങളിലും െലവി ഏർപ്പെടുത്തരുതെന്നാണ് ശൂറ നിർദേശിച്ചത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ െലവി ഏർപ്പെടുത്തുന്നത് രാജ്യത്തിെൻറ ആളോഹരി വരുമാനത്തെ സാരമായി ബാധിക്കുമെന്ന് ശൂറയിൽ െലവി വിഷയം നിർദേശിച്ച സാമൂഹ്യ, കുടുംബകാര്യ സമിതി വനിത അംഗം റാഇദ അബുനയാൻ പറഞ്ഞു. ആളോഹരി വരുമാനം 20 മുതൽ 35 ശതമാനം വരെ ഉയർത്തണമെന്നതാണ് സൗദി വിഷൻ 2030 ലക്ഷ്യമാക്കുന്നതെന്നും റാഇദ പാഞ്ഞു.
ചാരിറ്റി സ്ഥാപനങ്ങളെയും െലവിയിൽ നിന്ന് ഒഴിവാക്കണമെന്ന് ശൂറ അഭിപ്രായപ്പെട്ടു. തൊഴിൽ മന്ത്രാലയത്തിെൻറ പഠനത്തിൽ ഇതും ഉൾപെട്ടിരിക്കണം. ചാരിറ്റി സ്ഥാപനങ്ങളെ െലവിയിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് നേരത്തെ വിവിധ വേദികളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് വിഷയങ്ങളും ശൂറ ബുധനാഴ്ച്ച ചർച്ചക്ക് എടുത്ത് തൊഴിൽ മന്ത്രാലയത്തോട് പഠനം നടത്താൻ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
