Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആയിരം വർഷം കഴിഞ്ഞാലും...

ആയിരം വർഷം കഴിഞ്ഞാലും അവസാനിക്കില്ലീ ചരിത്രസൗഹൃദം

text_fields
bookmark_border
ആയിരം വർഷം കഴിഞ്ഞാലും അവസാനിക്കില്ലീ ചരിത്രസൗഹൃദം
cancel
camera_alt???? ????????? ????????????????? ???? ??????????? ???????????????

ജിദ്ദ: ആയിരം വർഷങ്ങൾ കഴിഞ്ഞാലും ഇന്ത്യ^സൗദി സൗഹൃദം പൂത്തുലഞ്ഞുതന്നെ നിൽ ക്ക​ുമെന്ന്​ സൗദി രാജകുമാരൻ. ന്യൂഡൽ ഹിയിൽ ഇന്ത്യൻ പ്രസിഡൻറ് രാംനാഥ്​ കോവിന്ദി​​െൻറയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നേതൃത്വത്തിൽ ലഭിച്ച ഉൗഷ്​മള സ്വീകരണച്ചടങ്ങിലായിരുന്നു സൗദി കിരീടാവകാശി അമീർമുഹമ്മദ്​ ബിൻ സൽമാ​​െൻറ സ്​നേഹവാക്കുകൾ. നൂറ്റാണ്ടുക ളായുള്ള ഇന്ത്യ സൗദി സുഹൃദ്​ ബന്ധത്തെ ശക്​തിപ്പെടുത്തുന്നതാണീ സന്ദർശനമെന്ന്​ അദ്ദേഹം പറഞ്ഞു. ഇന്ത്യയും സൗദിയ ും തമ്മിൽ നൂറ്റാണ്ടുകൾക്കപ്പുറത്തെ ജനിതക ബന്ധമാണെന്നായിരുന്നു കിരീടാവകാശിയുടെ വാക്കുകൾ.

പശ്​ചാത്തലവികസ നം, ടൂറിസം, ഭവനനിർമാണം, ബ്രോഡ്​കാസ്​റ്റിംഗ്, സോളാർ,​ തുടങ്ങിയ സുപ്രധാന മേഖലകളിലാണ് ഇരുരാജ്യങ്ങളും ബുധനാഴ്​ച ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്​. രണ്ട്​ വർഷത്തിനകം രാജ്യത്തിലെ നിക്ഷേപ അവസരങ്ങൾ 100 ശതകോടി ഡോളർ ആകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വ്യാപാര ബന്ധത്തിന്​ ശക്​തി പകരുന്ന ചരിത്ര സന്ദർശനമാണ്​ അമീർ മുഹമ്മദ്​ പൂർത്തിയാക്കിയിരിക്കുന്നത്​. ഹജ്ജ്​ ക്വാട്ട രണ്ട്​ ലക്ഷമാക്കി വർധിപ്പിച്ച സുപ്രധാന നടപടിയും ശ്രദ്ധേയമായി. ഇരുരാജ്യങ്ങൾക്കിടയിൽ അവസരങ്ങളടെ വലിയ ലോകമുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. ഇന്ത്യക്കും സൗദിക്കും ഗുണകരമായ പദ്ധതികളിൽ പ്രതീക്ഷയുണ്ട്​. രാഷ്​പ്രതിയുടെ അത്താഴവിരുന്നും കഴിഞ്ഞ്​ ചൈനയിലേക്കാണ്​ കിരീടാവകാശി യാത്ര തിരിച്ചത്​.

2006 ൽ അബ്​ദുല്ല രാജാവി​നും 2014 ൽ കിരീടാവകാശിയായിരുന്ന സൽമാൻ രാജാവി​​നും​ ശേഷം സൗദി ഭരണകൂടത്തിൽ നിന്ന്​ ഒരു പ്രധാനി ഇന്ത്യയിലെത്തിയതി​​െൻറ പ്രാധാന്യവും ഇൗ സന്ദർശനത്തിനുണ്ടായിരുന്നു. അതുകൊണ്ട്​ തന്നെ ലോകം ശ്രദ്ധിച്ച സന്ദർശനമായിരുന്നു ഇത്​. പാകിസ്​ഥാനിൽ നിന്ന്​ തുടങ്ങിയ ഏഷ്യൻ പര്യടനം ഫുൽവാമ ഭീകരാക്രമണ പശ്​ചാത്തലത്തിലായതും രാഷ്​ട്രീയ പ്രസക്​തമാക്കി. ഇന്ത്യ^പാക്​ സൗഹൃദം വഷളായി നിൽക്കുന്ന സന്ദർഭത്തിലാണ്​ സൗദി കിരീടാവകാശി ഇരുരാജ്യങ്ങളിലുമെത്തിയത്​.

ഭീകരതക്കെതിരായ പൊതു പ്രസ്​താവനയാണ്​ അദ്ദേഹം ഇന്ത്യസന്ദർശനത്തിനിടയിൽ നടത്തിയത്​. അതേ സമയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം പൂര്‍വസ്ഥിതിയിലാക്കാനും സുഹൃദബന്ധം തുടരാനും ശ്രമം നടത്തുമെന്ന്​ സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ കഴിഞ്ഞ ദിവസം പ്രസ്​താവന നടത്തിയിരുന്നു.

2006ൽ റിപ്പബ്ലിക്​ ദിന ആഘോഷപരിപാടികളിലെ അതിഥിയായാണ്​ അബ്​ദുല്ല രാജാവ്​ ഇന്ത്യയിലെത്തിയിരുന്നത്​​. ‘ഇന്ത്യ എ​​െൻറ രണ്ടാമത്തെ വീടാണെന്ന’ അദ്ദേഹത്തി​​െൻറ അന്നത്തെ പ്രസ്​താവന ഇരുരാജ്യങ്ങളിലെയും ജന-ങ്ങളെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിനോടൊപ്പം അബ്​ദുല്ല രാജാവ്​ നടത്തിയ ‘ഡൽഹി പ്രഖ്യാപന’മാണ്​ ഉഭയകക്ഷി സൗഹൃദത്തിന്നപ്പുറം​ സർവമേഖലകളിലും സഹകരണം എന്ന ആശയത്തിന്​ നാന്ദികുറിച്ചത്​. 2010 ജനുവരി അവസാനം ഡോ. മൻമോഹൻ സിങ്​ നടത്തിയ ദ്വിദിന സൗദി സന്ദർ​ശനവും 2014 ഫെബ്രുവരി 26 മുതൽ കിരീടാവകാശിയെന്ന നിലയിൽ സൽമാൻ രാജാവ്​ ഇന്ത്യയിൽ നടത്തിയ ത്രിദിന സന്ദർശനവും ചരിത്രപരമായിരുന്നു. 2016ൽ പ്രധാനമന്ത്രി ​നരേന്ദ്ര മോദിയുടെ സൗദി സന്ദർശനവും സ്​നേഹ സൗഹൃദങ്ങൾക്ക്​ ശക്​തിപകർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story