Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇല്ലാത്ത...

ഇല്ലാത്ത പാസ്​പോർട്ട്​ സറണ്ടർ ചെയ്യണമെന്ന്​ എംബസി; വഴിയറിയാതെ ഷാജർ ആറ്​ കൊല്ലമായി അലയുന്നു

text_fields
bookmark_border
ഇല്ലാത്ത പാസ്​പോർട്ട്​ സറണ്ടർ ചെയ്യണമെന്ന്​ എംബസി;  വഴിയറിയാതെ ഷാജർ ആറ്​ കൊല്ലമായി അലയുന്നു
cancel
camera_alt????????? ????

ദമ്മാം: പുതുക്കാൻ നൽകിയ പാസ്​പോർട്ട്​ ഇന്ത്യൻ എംബസി പിടിച്ചു വെച്ചതോടെ ഇഖാമ പുതുക്കാനോ, നാട്ടിൽ പോകാനോ വഴിയറിയാതെ യുവാവ്​ നിസ്സഹായനായി അലയുന്നു. തിരുവനന്തപുരം, കോട്ടുർ ജാസ്​മിൻ മൻസിലിൽ മുഹമ്മദ്​ ഷാജറാണ്​ (39) ഹതഭാ ഗ്യൻ. 15 കൊല്ലമായി സൗദിയിലുള്ള ഷാജർ സഫ, ഉമ്മുസാഹിഖിലെ സ്​പോൺസറുടെ പേരിലുള്ള ഹൗസ്​ ​ൈഡ്രവർ വിസയിൽ ജിദ്ദയിൽ ജോ ലി ചെയ്യുകയായിരുന്നു. നിതാഖാത്ത്​ കാലമായതോ​െട തിരികെ വിളിച്ചു വരുത്തി സ്​പോൺസർഷിപ്പ്​ മാറാൻ ആവശ്യപ്പെട്ടു. അതി​​െൻറ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ്​ പാസ്​പോർട്ട്​ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്​. പാസ്​പോർട്ട്​ പുതുക്കുന്നതിനുള്ള നടപടി ക്രമം അനുസരിച്ച്​ ദമ്മാമിലെ ഇന്ത്യൻ എംബസി ഒൗട്ട്​ സോഴ്​സ്​ ഒാഫീസിൽ നൽകിയെങ്കിലും ആഴ്​ചകൾ കഴിഞ്ഞിട്ടും പാസ്​പോർട്ട്​ പുതുക്കി ലഭിച്ചില്ല. ഒരു മാസത്തിന്​ ശേഷം നാട്ടിലെ താമസ രേഖകൾ സഹിതം റിയാദ്​ ഇന്ത്യൻ എംബസിയിൽ നേരിട്ട്​ ഹാജരാകാൻ നിർദേശം ലഭിച്ചു.

ഇത്​ പ്രകാരം റേഷൻകാർഡും സ്​കൂൾ സർട്ടിഫിക്കറ്റുകളും സഹിതം സർവരേഖകളും ഹാജരാക്കി. വീണ്ടും മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം നാട്ടിൽ നിന്ന്​ പൊലീസ്​ അന്വേഷണ റിപ്പോർട്ട്​ ലഭിച്ചാലേ പാസ്​പോർട്ട്​ പുതുക്കി നൽകാനാകൂ എന്ന അറിയിപ്പ്​ കിട്ടി. കാത്തിരിപ്പുകൾക്കൊടുവിൽ നാട്ടിലെ പൊലീസ്​ വെരിഫിക്കേഷൻ റിപ്പോർട്ട്​ അനുകൂലമായി ലഭിച്ചിട്ടും തനിക്ക്​ പാസ്​പോർട്ട്​ പുതുക്കി നൽകാൻ എംബസി അധികൃതർ തയാറാകുന്നില്ലെന്ന്​ ഷാജർ ആരോപിക്കുന്നു. പൊലീസ്​ നൽകിയ റിപ്പോർട്ടി​​െൻറ പകർപ്പും ത​​െൻറ കൈവശമുണ്ടെന്നും ഇയാൾ പറഞ്ഞു. വീണ്ടും ബന്ധപ്പെട്ടപ്പോൾ ത​​െൻറ പേരിൽ മറ്റൊരു പാസ്​പോർട്ട്​ കൂടി ഉണ്ടെന്നും അത്​ സറണ്ടർ ചെയ്യാതെ പാസ്​പോർട്ട്​ പുതുക്കി തരാൻ സാധിക്കില്ലെന്നുമാണ്​ എംബസി അധികൃതർ പറയുന്നതെന്ന്​ ഷാജർ പറഞ്ഞു. തനിക്കറിയാത്ത പാസ്​പോർട്ട്​ താനെങ്ങനെ നൽകുമെന്നാണ്​ ഷാജറി​​െൻറ ചോദ്യം. സ്​പോൺസർഷിപ്പ്​ പോലും മാറാൻ കഴിയാതെ വന്നതോടെ സ്​പോൺസർ തന്നെ നിരവധി തവണ എംബസിയുമായി ബന്ധപ്പെട്ടു. എന്നാൽ സ്​പോൺസർക്ക്​ വ്യക്​തമായ ഒരു മറുപടിയും എംബസിയിൽ നിന്ന്​ കിട്ടിയില്ലത്രെ.

ഇതോടെ സർവ വഴിയുമടഞ്ഞ താൻ പിന്നെ ഇതിനെകുറിച്ച്​ അന്വേഷിക്കാൻ പോയില്ലെന്ന്​ ഷാജർ പറയുന്നു. ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട്​ മൂന്ന്​ വർഷം കഴിഞ്ഞു. ഇഖാമ കാലാവധി കഴിഞ്ഞതോടെ ജോലിക്ക്​ പോകാനോ ചികിത്സ തേടാനോ കഴിയാത്ത അവസ്​ഥയിലായി. സുഹൃത്തുക്കളുടെ കാരുണ്യത്താൽ നിത്യവൃത്തി കഴിഞ്ഞുപോകുന്നു. ആറ്​ മാസം മുമ്പ്​​ ഉമ്മ മരിച്ചു. രോഗക്കിടക്കയിൽ കിടന്ന്​ ഉമ്മ കരഞ്ഞ്​ പറഞ്ഞത്​ മരിക്കുന്നതിന്​ മുമ്പ്​ ഏക മകനായ തന്നെ ഒരു നോക്ക്​ കാണണമെന്നായിരുന്നുവെന്ന്​ ഷാജർ വിലപിക്കുന്നു. ഉമ്മ മരിച്ച ആഘാതത്തിൽ നിന്ന്​ ഷാജർ ഇനിയും മുക്​തനായിട്ടില്ല. ഷാജറി​​െൻറ അവസ്​ഥയറിഞ്ഞ്​ കഴിഞ്ഞ ദിവസം റഹീമയിലെ ‘ഒാർമ’യുടെ പ്രവർത്തകർ ഷാജറിനെ സന്ദർശിച്ചിരുന്നു. എംബസിയിൽ ബന്ധപ്പെട്ടപ്പോൾ വ്യക്​തമായ ഒരു ഉത്തരവും ലഭിച്ചില്ലെന്ന്​ ഒാർമയുടെ പ്രവർത്തകൻ അനിൽകുമാർ പറഞ്ഞു. പാസ്​പോർട്ട്​ നൽകാൻ ആവില്ലെന്നും ആവശ്യമെങ്കിൽ ഇ.സി നൽകാമെന്ന്​ അറിയിച്ചതായും അനിൽ പറഞ്ഞു. എങ്ങനെയും നാട്ടിലെത്തിയാൽ മതിയെന്ന ചിന്തയിലാണ്​ ഷാജറിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story