Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബത്ഹയിൽ മലയാളിക്ക്...

ബത്ഹയിൽ മലയാളിക്ക് നേരെ കത്തി കാട്ടി ആക്രമണം

text_fields
bookmark_border
ബത്ഹയിൽ മലയാളിക്ക് നേരെ കത്തി കാട്ടി ആക്രമണം
cancel

റിയാദ്: പത്രം വിതരണം നടത്തുന്നതിനിടെ ബത്​ഹയിൽ മലയാളിക്ക് നേരെ കത്തി കാട്ടി ആക്രമണം. അൽവത്വനിയ ഡിസ്​ട്രിബ്യൂ ഷൻ കമ്പനി ജീവനക്കാരനായ പാലക്കാട് സ്വദേശി കുഞ്ഞുമുഹമ്മദാണ്​ ബത്ഹ സൺസിറ്റി സൂപർമാർക്കറ്റിന് സമീപം തിങ്കളാഴ്​ ച പുലർച്ചെ രണ്ടോടെ ആക്രമണത്തിനിരയായത്​. കടകളിൽ പത്രം വിതരണം നടത്തുന്നതിനിടെ പാഞ്ഞെത്തിയ അക്രമികൾ കഴുത്തിൽ കത്തി വെച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പണം കൊടുക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറിയ ശേഷം കുഞ്ഞുമുഹമ്മദ്​ കൈയ്യിലിപ്പോൾ പണമില്ലെന്നും അത്​ മുറിയിലുള്ള ഷർട്ടി​​െൻറ പോക്കറ്റിലാണെന്നും പറഞ്ഞു.

വിശ്വാസം വരാതെ അക്രമികൾ വാഹനത്തിനുള്ളിലേക്ക്​ കടന്നുകയറി പത്രക്കെട്ടുകളും മറ്റും മാറ്റി മുഴുവൻ പരതി. ഡ്രൈവിങ് സീറ്റ് കുത്തിക്കീറിയും പരിശോധിച്ചു. പണം കിട്ടാതായപ്പോൾ ഇഖാമ പിടിച്ചുവാങ്ങി ഒാടാനായി ശ്രമം. ഇഖാമ കൊണ്ടുപോകരുതെന്ന്​ ദയനീമായി കേണപ്പോൾ അത്​ തിരിച്ചുനൽകിയ ശേഷം അദ്ദേഹം ധരിച്ചിരുന്ന കോട്ട് ബലമായി ഉൗരി വാങ്ങി കൊണ്ടുപോകുകയായിരുന്നു. പേടിച്ചുവിറച്ച കുഞ്ഞുമുഹമ്മദ് അടുത്തുള്ള ഫാർമസിയിൽ അഭയം തേടി. അവിടെയുണ്ടായിരുന്ന സ്വദേശി പൗരൻ കാറുമെടുത്ത്​ അവിടെയെല്ലാം പരിശോധന നടത്തിയെങ്കിയും അക്രമികളെ കണ്ടെത്താൻ കഴിഞ്ഞില്ല. 10 വർഷമായി അൽവത്വനിയ കമ്പനിയിൽ പത്രവിതരണക്കാരനായ ഇദ്ദേഹത്തിന് ഇത്​ ആദ്യ സംഭവമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story