Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാമ്പുവിൽ സാഹിർ കാമറ...

യാമ്പുവിൽ സാഹിർ കാമറ കത്തിച്ച നിലയിൽ; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
യാമ്പുവിൽ സാഹിർ കാമറ കത്തിച്ച നിലയിൽ; ഒരാൾ അറസ്​റ്റിൽ
cancel
camera_alt????? ???? ???????? ??????

യാമ്പു: പ്രവിശ്യയിൽ വടക്ക് ഭാഗത്തെ ഹൈവേയിൽ വാഹനങ്ങളുടെ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന് വേണ്ടി സ്ഥാ പിച്ച സാഹിർ കാമറ സാമൂഹ്യ ദ്രോഹികൾ കത്തിച്ചു. സംശയാസ്പദമായ നിലയിൽ സംഭവ സ്ഥലത്ത് നിന്ന് ഒരാളെ അറസ്​റ്റ് ചെയ്തതാ യി ഹൈവേ സുരക്ഷ പൊലീസ് വിഭാഗം അറിയിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സാഹിർ കാമറ കത്തിക്കൊണ്ടിരിക്കുന്ന നിലയിൽ സുരക്ഷാവിഭാഗം ഉദ്യോഗസ്​ഥരുടെ ശ്രദ്ധയിൽപെട്ടത്. രഹസ്യാ​േന്വഷണ വിഭാഗം പൊലീസ് ഉടൻ നടത്തിയ തെരച്ചിലിലാണ് ഒരാളെ പിടികൂടിയത്. കാമറയുടെ മുകളിൽ പെട്രോൾ ഒഴിച്ചാണ് കത്തിക്കാൻ ശ്രമിച്ചത്.

നേരത്തെ പ്രദേശത്തെ ചില സാഹിർ കാമറകളിൽ കറുപ്പും ചുവപ്പും പെയിൻറ്​ അടിച്ച് പ്രവർത്തനരഹിതമാക്കാൻ സാമൂഹ്യ ദ്രോഹികൾ നടത്തിയ ശ്രമങ്ങളും രഹസ്യാ​േന്വഷണ വിഭാഗം കണ്ടെത്തിയിരുന്നു.ട്രാഫിക് നിരീക്ഷണ സംവിധാനത്തി​​െൻറ ഭാഗമായി സ്ഥാപിച്ച സാഹിർ കാമറകൾ വഴി നിയമ ലംഘനങ്ങൾ വരുത്തുന്നവർക്കെല്ലാം പിഴ ലഭിക്കുന്നുണ്ട്​. അമിത വേഗതയാണ് പ്രധാനമായും കാമറകൾ രജിസ്​റ്റർ ചെയ്യുന്നത്. കാമറകളുടെ വരവോടെ രാജ്യത്ത് റോഡപകടങ്ങളിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. നിയമ ലംഘനങ്ങൾ വരുത്തുന്ന ചിലർക്ക് പിഴ ലഭിച്ചപ്പോൾ ഉണ്ടായ പ്രകോപനമാകാം കാമറകൾ തകർക്കുന്നതിലേക്ക് സാമൂഹ്യ ദ്രോഹികളെ എത്തിച്ചത് എന്നും വിലയിരുത്തുന്നു. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ എടുക്കുന്നതിൽ ഒരു വിട്ടു വീഴ്ചയും നൽകില്ലെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story