Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅർബുദം ബാധിച്ച്​...

അർബുദം ബാധിച്ച്​ ദക്ഷിണ കർണാടക സ്വദേശി മരിച്ചു

text_fields
bookmark_border
അർബുദം ബാധിച്ച്​ ദക്ഷിണ കർണാടക സ്വദേശി മരിച്ചു
cancel
camera_alt???? ???? ???????????

റിയാദ്​: ജയിലിൽ എ.സി നന്നാക്കാൻ പോയി അഞ്ചുവർഷമായി തടവിലായിരുന്ന ദക്ഷിണ കർണാടക സ്വദേശി അർബുദ രോഗം ബാധിച്ച്​ മരിച്ചു. മംഗലാപുരത്തിന്​ സമീപം മുൽകി ബപ്പനാട്​ സ്വദേശി ജോഹ അവിൽ മൊ​േൻറരിയോ (54) റിയാദിലെ ശുമൈസി കിങ്​ സഉൗദ്​ ആശുപത്രിയിലാണ്​ മരിച്ചത്​. ഒരുമാസമായി ഇവിടെ ചികിത്സയിലായിരുന്നു. 200 കിലോമീറ്ററകലെയുള്ള ദവാദ്​മി സെൻട്രൽ ജയി ലിൽ നിന്ന്​ അസുഖം മൂർച്​ഛിച്ചതിനെ തുടർന്നാണ്​​ റിയാദിൽ​ കൊണ്ടുവന്നത്​. തൊഴിൽ വിസയിൽ സൗദിയിലെത്തിയിട്ട്​ 15 വർഷമായെങ്കിലും നാട്ടിൽ പോയിട്ടില്ല. ദവാദ്​മിയിൽ നാട്ടുകാരനായ ഒരു കരാറുകാര​​െൻറ കീഴിൽ ഇലക്​ട്രീഷ്യനും എ.സി മെക്കാനിക്കുമായി ജോലി ചെയ്യുകയായിരുന്നു.

പിന്നീട്​ കരാറുകാരൻ നാട്ടിൽ പോയപ്പോൾ ഒരു മെയിൻറനൻസ്​ കമ്പനിയുടെ കീഴിൽ പുറംകരാർ ജോലികളെടുത്തു ചെയ്യാൻ തുടങ്ങി. അങ്ങനെയാണ്​ ദവാദ്​മി സെൻട്രൽ ജയിലിലെ ഇലക്​ട്രിക്കൽ, എ.സി റിപ്പയറിങ്​ ജോലികൾ സ്ഥിരമായി ചെയ്യാൻ തുടങ്ങിയത്​​. പതിവായി അവിടെ പോയി ജോലികൾ ചെയ്​തുവന്നു. ഒരിക്കൽ പുതുതായി ഘടിപ്പിക്കാൻ കൊണ്ടുപോയ ഏ.സികളിലൊന്നിൽ നിന്ന്​ എന്തോ ലഹരി വസ്​തു ജയിലധികൃതർ പിടികൂടി. ജോഹനും സഹായിയായ കണ്ണൂർ സ്വദേശിയും അറസ്​റ്റിലായി. മലയാളിയെ പിന്നീട്​ വിട്ടയച്ചു. തടവിന്​ ശിക്ഷിക്കപ്പെട്ട്​ അഞ്ചുവർഷമായി അവിടെ കഴിയുന്നതിനിടെ ജോഹനെ രണ്ട്​ വർഷം മുമ്പാണ്​ അർബുദം പിടികൂടിയത്. അസുഖം കൂടു​േമ്പാഴെല്ലാം ജയിലധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ ചികിത്സ നൽകാറുണ്ടായിരുന്നു. ഒരു മാസം മുമ്പ്​ ആരോഗ്യ നില തീർത്തും വഷളായി. തുടർന്ന്​ ദവാദ്​മി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവിടെ നിന്നാണ്​ ശുമൈസി ആശുപത്രിയി​േ​ലക്ക്​ മാറ്റിയത്​. സാമ്പത്തിക പ്രശ്​നങ്ങൾ മൂലമാണ്​ നാട്ടിൽ വരാത്തതെന്നും ഒടുവിൽ ജയിലിലായതോടെ എല്ലാ പ്രതീക്ഷയും അസ്​തമിച്ചെന്നും ഭർത്താവ്​ പറയാറുണ്ടായിരുന്നതായി ഭാര്യ അമീന പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്​ മുതൽ സഹായിയായ ദവാദ്​മി കെ.എം.സി.സി ഭാരവാഹി ഹുസൈൻ എടരിക്കോടാണ്​ മരണ വിവരം നാട്ടിലെ കുടുംബത്തെ അറിയിച്ചത്​. ജോഹൻ മിശ്ര വിവാഹമാണ്​ നടത്തിയത്​. അതുകൊണ്ട്​ ഭാര്യ അമീനയും മക്കളായ കരിഷ്​മയും നിർമാനും അവരുടെ ബന്ധുക്കളിൽ നിന്നകന്ന്​ ഒറ്റപ്പെട്ടാണ്​ കഴിയുന്നത്​. ജോഹൻ ജയിലിലാകുന്നതുവരെ പണം കൃത്യമായി അയച്ചിരുന്നു. അതിനുശേഷം ജോഹ​​െൻറ ബന്ധുക്കളുടെ സഹായം ഇടക്കിടെ ലഭിക്കുന്നത്​ കൊണ്ടാണ്​ കുടുംബത്തി​​െൻറ നിത്യജീവിതം കഴിഞ്ഞുപോകുന്നതത്രെ. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹം വൈകാതെ നാട്ടിലയക്കുമെന്ന്​ ഹുസൈൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story