Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാജ്യം കാക്കുന്ന...

രാജ്യം കാക്കുന്ന ഭടന്മാർ നാടിെൻറ ശക്തി -സി മോയിൻകുട്ടി

text_fields
bookmark_border
രാജ്യം കാക്കുന്ന ഭടന്മാർ  നാടിെൻറ ശക്തി -സി മോയിൻകുട്ടി
cancel
camera_alt???? ??.??.??.?? ?????????? ????? ????????? ????? ???????????? ??. ??????????? ??????????????
മദീന: രാജ്യത്തി​​െൻറ അതിർത്തികളിൽ കാവൽ നിൽക്കുന്ന ഭടൻമാർ നാടി​​െൻറ ശക്തിയാണെന്നും ജമ്മു കശ്മീരിലെ പുൽവാമ ജില ്ലയിൽ ഭീകരവാദികളുടെ ആക്രമണത്തിൽ നാൽപതോളം ജവാന്മാർ മരിക്കാൻ കാരണമായതിൽ രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന ഭരണാധികാരികൾക്കും വീഴ്ച്ച ഭവിച്ചിട്ടുണ്ടെന്നും മുസ്​ലീം ലീഗ് ഉപാധ്യക്ഷനും മുൻ എം.എൽ.എയുമായ സി മോയിൻകുട്ടി അഭിപ്രായപ്പെട്ടു. അതീവ സുരക്ഷാപ്രാധാന്യമുള്ള മേഖലയിലൂടെ രാജ്യത്തി​​െൻറ കാവൽ ഭടന്മാരെ കൊണ്ട് പോകുമ്പോൾ ശ്രദ്ധിക്കേണ്ട നിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്​. മദീന കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മോയിൻകുട്ടി. ജലീൽ നഹാസ് അധ്യക്ഷത വഹിച്ചു. സൈത് മൂന്നിയൂർ ഉദ്ഘാടനം ചെയ്തു. പി.എം അബ്​ദുൽ ഹഖ്, ശരീഫ് കാസർകോട്, അസീസ് വയനാട്, മുനീർ കോഴിക്കോട്, സുഹൈൽ മൗലവി എന്നിവർ സംസാരിച്ചു. റഷീദ് പേരാമ്പ്ര സ്വാഗതവും ശംസു മലബാർ നന്ദിയും പറഞ്ഞു. ജലീൽ ഖിറാഅത്ത് നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story