Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകിരീടാവകാശിയുടെ ഇന്ത്യ...

കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനം തന്ത്രപ്രധാന ബന്ധത്തിൽ നാഴികക്കല്ലാകും -അംബാസഡർ

text_fields
bookmark_border
കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനം തന്ത്രപ്രധാന ബന്ധത്തിൽ നാഴികക്കല്ലാകും  -അംബാസഡർ
cancel

റിയാദ്​: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാ​​​​െൻറ ഇന് ത്യ സന്ദർശനം ഇരുരാജ്യങ്ങൾ തമ്മിലുള്ള തന്ത്രപ്രധാന ബന്ധത്തി​​​െൻറ ചരിത്രത്തിൽ നാഴികക്കല്ലാകുമെന്ന്​ ഇന്ത് യൻ അംബാസഡർ അഹമ്മദ്​ ജാവേദ് പറഞ്ഞു​. ഇൗ മാസം 19, 20 തീയതികളിൽ നടക്കുന്ന സന്ദർശനത്തി​​​െൻറ പശ്ചാത്തലത്തിൽ എംബസിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം​. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2016ലെ സൗദി സന്ദർശനം രാഷ്​ട്രസൗഹൃദം അടിമുടി ശക്തിപ്പെടുത്തുന്നതായിരുന്നു എന്ന്​ അംബാസഡർ പറഞ്ഞു. കിരീടാവകാശിയുടെ സന്ദർശനം അടുത്ത പങ്കാളികളെന്ന നിലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ വൻപുരോഗതിയുണ്ടാക്കും.

സൗദി അറേബ്യയുടെ ‘വിഷൻ 2030’ലും ഇരു ജനതകൾ തമ്മിലുള്ള സൗഹൃദത്തിലും ഒപ്പം സാ​േ-ങ്കതികം, വിദ്യാഭ്യാസം തുടങ്ങി മുഴുവൻ രംഗങ്ങളിലും കൈകോർത്തുള്ള വൻ മുന്നേറ്റത്തിന്​ സന്ദർശനം വഴിവെക്കും. ബന്ധം വിവിധ തലങ്ങളിൽ വിശാലമാകും. ഇതി​​​െൻറ പ്രയോജനം സൗദിയിലെ ഏറ്റവും വലിയ വിദേശി സമൂഹമെന്ന നിലയിൽ ഇന്ത്യൻ പ്രവാസികൾക്കും ഇന്ത്യൻ ഹജ്ജ്​ തീർഥാടകർക്കും ലഭിക്കും. കഴിഞ്ഞവർഷം 1,75,000 തീർഥാടകരാണ്​ ഹജ്ജിനെത്തിയത്​. അമീർ മുഹമ്മദ്​ ഡൽഹിയിലെത്തു​േമ്പാൾ നിരവധി ധാരണ പത്രങ്ങൾ ഒപ്പുവെക്കും. പാർപ്പിടം, വിനോദ സഞ്ചാരം തുടങ്ങിയ വിവിധ വിഷയങ്ങളിൽ കരാറുകൾ ഒപ്പുവെക്കപ്പെടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഫലപ്രദമായ കൂടിക്കാഴ്​ചകളും ചർച്ചകളും ഇന്ത്യൻ രാഷ്​ട്രപതി, ഉപരാഷ്​ട്രപതി, പ്രധാനമന്ത്രി, മറ്റ്​ മന്ത്രിമാർ എന്നിവരുമായുണ്ടാകും.

ശാസ്​ത്രം, സാ​േങ്കതികം, കാർഷികം, ബഹിരാകാശം, ദേശീയ സുരക്ഷ, പ്രതിരോധം, സമുദ്രവാണിജ്യം, തീവ്രവാദത്തിനെതിരായ പോരാട്ടം, വാണിജ്യ നിക്ഷേപം തുടങ്ങിയ വിവിധ രംഗങ്ങളിൽ തന്ത്രപ്രധാന സഹകരണം വർധിപ്പിക്കുന്നത്​ സംബന്ധിച്ചാവും മിക്ക ചർച്ചകളും. നിരവധി സഹകരണ കരാറുകളും ധാരണ പത്രങ്ങളും പദ്ധതികളും സംബന്ധിച്ച അന്തിമരൂപമായി കഴിഞ്ഞിട്ടുണ്ട്​. ഇരുരാജ്യങ്ങളുടെയും ഭരണത്തലവന്മാർ വളരെ അടുത്തിടപഴകുന്നവരാണ്​. ഉഭയകക്ഷി ബന്ധത്തി​​​െൻറ ആഴം വർധിപ്പിക്കുന്നതിൽ അത്​ വളരെ പ്രയോജനം ചെയ്യുന്നുണ്ട്​. കഴിഞ്ഞ വർഷം നവംബറിൽ അർജൻറീനയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും കിരീടാവകാശി അമീർ മുഹമ്മദും തമ്മിൽ കൂടിക്കാഴ്​ച നടത്തുകയും പരസ്​പര സഹകരണം വിപുലപ്പെടുത്തുന്നതിനെ കുറിച്ച്​ ചർച്ച നടത്തുകയും ചെയ്​തിരുന്നു. ഇൗ സന്ദർശനം വലിയ ചരിത്ര സംഭവമായി മാറുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു. വാർത്താസമ്മേളത്തിൽ ഡെപ്യൂട്ടി ചീഫ്​ ഒാഫ്​ മിഷൻ ഡോ. സുഹൈൽ അജാസ്​ ഖാൻ, ഫസ്​റ്റ്​ സെക്രട്ടറി ഡോ. ഹിഫ്​സുറഹ്​മാൻ എന്നിവരും പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story