മാസ്റ്റേഴ്സ് ബാഡ്മിൻറൺ ടൂർണമെൻറ് സമാപിച്ചു
text_fieldsദമ്മാം: മലബാർ യുനൈറ്റഡ് എഫ്.സിയും എവൺലോഡ് ബാഡ്മിൻറൺ ക്ലബും സംയുക്തമായി നടത്തിയ ദമ്മാം മാസ്റ്റേഴ്സ് ടൂർണമ െൻറ് സമാപിച്ചു. വിവിധ കാറ്റഗറികളിലായി നടത്തിയ മത്സരങ്ങളിൽ ഏറ്റവും ഉയർന്ന പ്രീമിയർ കാറ്റഗറിയിൽ റിയാദിൽ നിന് നുള്ള വാഹിദ്, സഞ്ജയ് ടീം ജേതാക്കളായി.
ദമ്മാമിലെ അഖിൽ, നോബിൻ ടീം രണ്ടാം സ്ഥാനക്കാരായി. മറ്റു വിഭാഗങ്ങളിൽ ഫിദ ാൻ, ജോർജ് ഇമ്മാനുേവൽ, മുഹമ്മദ് നാസ്‌മി, രഹാൻ, ഉമർ അയൂബ്, റഷദ് എന്നിവർ വിജയികളായി. സൗദി ബാഡ്മിൻറൺ ഫെഡറേഷൻ അംഗങ്ങളായ അബ്ദുറഹ്മാൻ അൽമഖ്‌വിയും ആദിൽ അൽമൊകെമറും ചേർന്ന് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. ടൂർണമെൻറ് ചെയർമാൻ ഡോ. സാഹിദ് നസീർ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുസ്സലാം കണ്ണിയൻ, മമ്മു, ടോണി എബ്രഹാം, റെനിൻ വിൽസൺ, സഹീർ ബൈഗ്, സലാം ജാംജൂം, സുബൈർ ജുബാര, സിയാദ് മുഹമ്മദ് അൽജൗഹർ, ഒമർ മൻസഫി, റസ്സൽ ചുണ്ടക്കാടൻ, മുഹമ്മദ് കുട്ടി, ഡോ. വർഗീസ് ആൻറണി എന്നിവർ പങ്കെടുത്തു.
ആസിഫ് കൊണ്ടോട്ടി സ്വാഗതവും അഫ്‌താബ് നന്ദിയും പറഞ്ഞു. സമാപന ചടങ്ങിൽ ആഴ്‌സണൽ കിഡ്സ് ഫുട്ബാൾ അക്കാദമി കോച്ച് മാസ് കരീം, മുൻ ഇന്ത്യൻ ഫുട്ബാൾ താരം സൈദ് ഹുസൈൻ മുഖ്യാതിഥികളായിരുന്നു.
ഇന്ത്യൻ സ്കൂൾ ചെയർമാൻ സുനിൽ മുഹമ്മദ്, ഷാഹുൽ, അസീസ്, കൈസർ റദ, സമീർ കൊടിയത്തൂർ സുടാൽ, അബ്ദുറഹ്മാൻ അൽജാബരി, പവനൻ മൂലയ്ക്കൽ, ഇമ്രാൻ, അബ്ദുല്ല മഞ്ചേരി, അബ്ദുൽസലാം ഇൻഡോമി, അനിൽകുമാർ സിൻമാർ, അംജദ് ഖാൻ ഡ്യൂൺസ്, നൗഫൽ ഓബ്റോൺ, ഫഹദ് ഖാലിദ്, ഷെരീഫ് തുടങ്ങിയവർ വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു. ചടങ്ങിൽ എം.യു.എഫ് സി പ്രസിഡൻറ് ഫ്രാങ്കോ ജോസ് അധ്യക്ഷത വഹിച്ചു. അഫ്‌താബ് സ്വാഗതവും ഡോ. സാഹിദ് നസീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
