ഖാലിദിയ ആര്‍.പി.എം സൂപർ കപ്പ് സോക്കർ മേളക്ക് തുടക്കം
text_fieldsദമ്മാം: ഖാലിദിയ സ്‌പോട്‌സ് ക്ലബിെൻറ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആര്‍.പി.എം സൂപര്‍ കപ്പ ് സോക്കർ മേളക്ക് ദമ്മാം ഹദഫ് സ്റ്റേഡിയത്തിൽ തുടക്കമായി. മാർച്ച് പാസ്റ്റോടെയാണ് പരിപാടി ആരംഭിച്ചത്. ദമ്മ ാം ഇന്ത്യൻ സ്കൂൾ ഭരണസമിതി ചെയർമാൻ സുനിൽ മുഹമ്മദ്, ഡിഫ പ്രസിഡൻറ് വില്‍ഫ്രഡ് ആന്‍ഡ്രൂസ്, സിഫ്കോ സെക്രട്ടറി ജന റൽ ഡോ. അബ്ദുസ്സലാം എന്നിവർ സല്യൂട്ട് സ്വീകരിച്ചു. മത്സരാടിസ്ഥാനത്തിൽ നടന്ന മാർച്ച് പാസ്റ്റിൽ സ്കെഡിങ്, സാക്സോഫോൺ എന്നിവ അണിനിരത്തി ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ച യു.എഫ്.സി ഖോബാർ ഒന്നാം സ്ഥാനവും സൗദിയുടെയും ഇന്ത്യയുടെയും കലാരൂപങ്ങളുടെ അണിനിരത്തിയ യൂത്ത് ക്ലബ് രണ്ടാം സ്ഥാനവും ദല്ല എഫ്.സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വില്‍ഫ്രഡ് ആന്‍ഡ്രൂസ് ആദ്യ വിസിലിൽ സാൻഫോഡ് റിജനൽ മാനേജർ ഖാസിം യഹ്യ അൽഗസ്വാനി കിക്കോഫ് നിർവഹിച്ചു. എം.എം നയീം, സി.കെ ഷഫീക്, ഉണ്ണി ഏങ്ങണ്ടിയൂർ, റഫീഖ്, അമീൻ വി. ചൂനൂർ, യൂസുഫ് വേങ്ങര, നൗശാദ് ഇരിക്കൂർ തുടങ്ങിയവർ പങ്കെടുത്തു. ടൂർണമെൻറ് കമ്മിറ്റി കൺവീനർ മൻസൂർ മങ്കട അധ്യക്ഷത വഹിച്ചു. ചെയർമാൻ തോമസ് തൈപ്പറമ്പിൽ സ്വാഗതം പറഞ്ഞു.
ഉദ്ഘാടന ദിവസം രണ്ട് മത്സരങ്ങൾ നടന്നു. ആദ്യ മത്സരത്തിൽ ഇംകോ അൽഖോബാറും രണ്ടാമത്തെ മത്സരത്തിൽ റോയൽ ട്രാവൽസ് ബദർ എഫ്.സിയും വിജയിച്ചു.
ബദറിെൻറ ഹസൻ ടൂർണമെൻറിലെ ആദ്യ ഹാട്രിക്ക് നേടി. സഹീർ വയനാട്, ഹസൻ എന്നിവർ മികച്ച കളിക്കാരായി. ഇവർക്കുള്ള മാൻ ഓഫ് ദ മാച്ച് പുരസ്‍കാരങ്ങൾ സകീർ വള്ളക്കടവ്, റസാഖ് ചേരിക്കൽ, അഷ്‌റഫ് തലപ്പുഴ എന്നിവർ സമ്മാനിച്ചു. സൗദി റഫറിമാരായ മുഹമ്മദ് താബിത്, ഖാലിദ് അൽ ഖാലിദി, ഹാനി എൽ. അൽഷഹ്‌റാനി എന്നിവർ കളി നിയന്ത്രിച്ചു. ഏഴു ആഴ്ചകളായി നടക്കുന്ന ടൂർണമെൻറിെൻറ കലാശപ്പോരാട്ടം മാർച്ച് 15 ന് നടക്കും.
അബീദലി മങ്കട, ശക്കിർ ഹുസൈൻ, മുജീബ് കളത്തിൽ, പ്രശാന്ത്, ദീപക് ഒറ്റപ്പാലം, ദീപക് പട്ടാമ്പി, നിസാർ അത്തോളി, സാബിത് പാവറട്ടി, ഷഫീർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.