മക്കൾ നന്നാവാൻ കുടുംബകം മാതൃകയാകണം -ഡോ. ജൗഹർ മുനവ്വർ
text_fieldsദമ്മാം: ഉയർന്ന നേട്ടങ്ങൾ നേടിയെടുക്കാൻ മക്കളെ പ്രാപ്‍തമാക്കും മുമ്പ് നല്ല മനുഷ്യരായി വളരാൻ രക്ഷിതാക്കൾ അവർ ക്ക് മാതൃകയാവണമെന്ന് കുടുംബ കൗൺസിലറും ഫറൂഖ് ട്രെയിനിങ് കോളജ് പ്രഫസറുമായ ഡോ. ജൗഹർ മുനവ്വർ അഭിപ്രായപ്പെട്ടു. കി ഴക്കൻ പ്രവിശ്യ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ് ദേഹം.
നല്ല മനുഷ്യനാകാൻ കഴിയാത്ത വ്യക്തിയിലേക്ക് കടന്നുവരുന്ന നേട്ടങ്ങൾ ഒരിക്കലും ശാശ്വതമായിരിക്കുകയില്ല. അതൊരിക്കലും കുടുംബത്തിനും സമൂഹത്തിനും ഗുണകരമാവുകയുമില്ല. നന്മയുടെ പൂക്കൾ ആദ്യം കുടുംബത്തിൽ വളർത്തണമെന്നും പതിയെ പതിയെ അത് ലോകമൊട്ടാകെ സുഗന്ധം പരത്തുമെന്നും പ്രവാചക ജീവിതത്തെ ഉദാഹരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. ആക്ടിങ് പ്രസിഡൻറ് ബഷീർ ബാഖവി അധ്യക്ഷത വഹിച്ചു.
പ്രവിശ്യ പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി വൈസ് പ്രസിഡൻറ് ഉമർ കപ്പൂരാൻ, അദാലത്ത് കമ്മിറ്റി ചെയർമാൻ ഹമീദ് വടകര, ദമ്മാം മീഡിയ ഫോറം ജനറൽ സെക്രട്ടറി അഷ്‌റഫ് ആളത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സാജിദ് ആറാട്ട് പുഴ, റഹ്‌മാൻ കാരയാട് എന്നിവർ സംസാരിച്ചു. ടി.എം ഹംസ, സി.പി ശരീഫ്, ഡോ. ജൗഹർ മുനവ്വർ എന്നിവർ ഉപഹാരങ്ങൾ കൈമാറി. അബ്ദുറഹ്മാൻ മോളൂർ സ്വാഗതവും ഉണ്ണീൻ കുട്ടി നന്ദിയും പറഞ്ഞു. അശ്‌റഫ് അശ്‌റഫി ഖിറാഅത്ത് നടത്തി.
ഷാജി ആലപ്പുഴ, സക്കീർ അഹമ്മദ്, മാമു നിസാർ, ഖാദർ, അസീസ് ഏരുവേറ്റി എന്നിവർ സംബന്ധിച്ചു. അനസ് പട്ടാമ്പി, ഇഖ്ബാൽ കുമരനെല്ലൂർ, സഗീർ കുമരനെല്ലൂർ, ശരീഫ് പാറപ്പുറത്ത്, റാഫി പട്ടാമ്പി, ഷബീറലി, മുസ്തഫ കോങ്ങാട്, ഇബ്രാഹീം ഫൈസി, ശരീഫ് വാഴമ്പ്രം തുടങ്ങിയർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.