ടി.സി.സി അദ്നാൻ ക്രിക്കറ്റിൽ ടി.എം.സി.സി ദമ്മാം ചാമ്പ്യന്മാർ
text_fieldsറിയാദ്: തലശ്ശേരി ക്രിക്കറ്റ് ക്ലബ് (ടി.സി.സി) റിയാദ് നടത്തിയ പ്രഥമ അദ്നാൻ ഇൻഡോർ ക്രിക്കറ്റ് പ്രീമിയർ ലീഗ് ടൂ ർണമെൻറിൽ ടി.എം.സി.സി ദമ്മാം ചാമ്പ്യന്മാരായി. റിയാദ് ഇസ്കാനിലെ അർകാൻ ഇൻഡോർ കോംപ്ലക്സിൽ നടന്ന പ്രീമിയർ ലീഗ് മത്സരങ്ങളിൽ 12 ടീമുകളാണ് മാറ്റുരച്ചത്. ആതിഥേയരായ ടി.സി.സി റിയാദിനെയാണ് ടി.എം.സി.സി ദമ്മാം ഫൈനലിൽ പരാജയപ്പെടുത്തിയത്.
ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ശാമിലും ടൂർണമെൻറിലെ മികച്ച ബാറ്റ്സ്മാനായി ദിൽഷാദും, മികച്ച ബൗളറായി മഹ്റൂഫും തെരഞ്ഞെടുക്കപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും ബാഡ്മിൻറൺ, ത്രോ ബാൾ, ഫുട്ബാൾ തുടങ്ങിയ കായിക മത്സരങ്ങളും വിവിധ ഫൺ ഗെയിംസുകളും ഇതോടൊപ്പം സംഘടിപ്പിച്ചു. ബാഡ്മിൻറണിൽ നിഷാന ജംഷീദും ഷാസിയ നജാഫും ത്രോ ബാളിൽ ടീം ടോപ്പാസും ഫുട്ബാളിൽ ലിവർപൂൾ കിഡ്‌സും ജേതാക്കളായി. വെറ്ററൻസ് ക്രിക്കറ്റ് മത്സരത്തിൽ പ്രേംനസീർ ടീം ജയൻ ടീമിനെ തോൽപിച്ചു. കുട്ടികളുടെ നൃത്തനൃത്യങ്ങൾ, ഫാഷൻ ഷോ എന്നിവയും അരങ്ങേറി. തലശ്ശേരിയുടെ തനതായ മാപ്പിളപ്പാട്ട് പാടിയാണ് ക്രിക്കറ്റ് ടീമുകളെയും ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്.
തലശ്ശേരിയുടെ തനത് ഭക്ഷണ വിഭവങ്ങൾ നിരന്ന ഭക്ഷ്യ സ്റ്റാളുകളുമുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങിൽ ടി.സി.സി.ഐ.പി.എൽ ഓർഗനൈസിങ് കമ്മിറ്റി പ്രസിഡൻറ് അൻവർ സാദത് അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുസ്സലാം ഉദ്ഘടനം ചെയ്തു. ശിഹാബ് കൊട്ടുകാട്, മൈമൂന അബ്ബാസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.