ത്വാഇഫ് കെ.എം.സി.സി ഇ. അഹമ്മദിനെ അനുസ്മരിച്ചു
text_fieldsത്വാഇഫ്: മുസ്‌ലിം ലീഗ് ദേശീയ പ്രസിഡൻറും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ. അഹമ്മദിനെ ത്വാഇഫ് കെ.എം.സി.സി അനുസ്മരി ച്ചു. കേരള രാഷ്ട്രീയത്തില്‍ നിന്നുയര്‍ന്ന ന്യൂനപക്ഷ രാഷ്ട്രീയക്കാരനായ ഇ.അഹമ്മദ് വിശ്വപൗരനായി ജ്വലിച്ച് മലയാളിക്ക് അഭിമാനമായാണ് ഈ ലോകത്തോട് വിട പറഞ്ഞതെന്ന് യോഗം അഭിപ്രായപ്പെട്ടു.
ത്വാഇഫ് കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ചു. സീനിയര്‍ നേതാവ് എം.എ റഹ്മാന് ഉദ്ഘാടനം ചെയ്തു. മുജീബ് കോട്ടക്കല്, കോയ കടലുണ്ടി, റസാഖ് കൊട്ടപ്പുറം, ബഷീര്‍ താനൂര്‍, ഷരീഫ് മണ്ണാര്‍ക്കാട്, മുഹമ്മദ് ഷ വാഴക്കാട്, അലി ഒറ്റപ്പാലം, മുഹമ്മദലി, ടി.പി അഷ്‌റഫ്, സുനീര്‍ ആനമങ്ങാട്, അബ്ബാസ് രാമപുരം, മുജീബ് പഴമള്ളൂര്‍, അഷ്‌റഫ് താനാളൂര്‍, അനസ് ആലുവ, കാസീം അവഞ്ഞീപ്പൂരം അബ്ദുറഹ്മാന് വടക്കാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. നാസർ കഴക്കൂട്ടം സ്വാഗതവും സലാം പുല്ലാളൂര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.