Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുമനസ്സുകളുടെ...

സുമനസ്സുകളുടെ കാരുണ്യം: ദിയാധനം നൽകി പ്രമോദ്​ കുറ്റവിമുക്​തനായി നാട്ടിലേക്ക്​

text_fields
bookmark_border
സുമനസ്സുകളുടെ കാരുണ്യം: ദിയാധനം നൽകി പ്രമോദ്​ കുറ്റവിമുക്​തനായി നാട്ടിലേക്ക്​
cancel

ദമ്മാം: രണ്ട്​ വർഷം​ മുമ്പ്​ ദഹ്​റാൻ റോഡിലുണ്ടായ വാഹനാപകടത്തിൽ യു. പി സ്വദേശിയായ യുവാവ്​ മരണമടഞ്ഞതിനെ തുടർന ്ന്​ ജയിലിലായ നിലമ്പൂർ പെരുമ്പലത്ത്​ പ്രമോദ്​ (30) ദിയാധനം നൽകിയതിനെ തുടർന്ന്​ ജയിൽ മോചിതനായി. പ്രവാസ ലോകത്ത െ സുമനുസ്സുകളുടെ സഹായമാണ്​ പ്രമോദി​​​െൻറ മോചനത്തിന്​ കാരണമായത്​. കൈവിട്ടുപോയ ജീവിതം തിരിച്ചു തന്നവരോട് ​ നന്ദി ചൊല്ലി പ്രമോദ്​ അടുത്ത ദിവസം നാട്ടിലേക്ക്​ തിരിക്കും. 2016 ഒക്​ടോബർ 10 നാണ്​ കേസിനാസ്​പദമായ അപകടം നടന്ന ത്​. ഖത്തീഫിലെ നിർമാണ കമ്പനിയിൽ ​ൈഡ്രവറായി ജോലി ചെയ്​തിരുന്ന പ്രമോദ്​ ഒാടിച്ച പിക്​ അപ്​ വാൻ ദഹ്​റാൻ റോഡിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വണ്ടിയിൽ ഇടിക്കുകയായിരുന്നു. കേടായ വണ്ടി നന്നാക്കിക്കൊണ്ടിരുന്ന യു.പി സ്വദേശി സീഷാൻ വണ്ടിയുടെ അടിയിൽപെട്ട്​ തൽക്ഷണം മരിക്കുകയായിരുന്നു. വണ്ടി മറ്റൊരാളുടെ പേരിൽ ആയതും, ഇൻഷുറൻസ്​ പരിരക്ഷ ഇല്ലാതിരുന്നതും പ്രമോദിന്​ വിനയായി. മൂടൽ മഞ്ഞായതിനാൽ സിഗ്​നൽ ​ൈലറ്റ്​ പോലുമില്ലാതെ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനം പ്രമോദി​​​െൻറ ശ്രദ്ധയിൽ പെടാതിരുന്നതാണ്​ അപകടകാരണം. ഒപ്പം വണ്ടിയുടെ ബ്രേക്ക്​ തകരാറിലായതും കാരണമായി.

ഇതോടെ ജയിലിലായ പ്രമോദിന്​ മൂന്ന്​ ലക്ഷം ദിയാധനം നൽകാനാണ്​ കോടതി വിധിച്ചത്​. മറ്റൊരു സ്വദേശിയുടെ പേരിലുള്ള വാഹനമോടിക്കാൻ പ്രമോദിനെ നിർബന്ധിക്കുകയും ഇൻഷുറൻസ്​ പരിരക്ഷ നൽകാതിരിക്കുകയും ചെയ്​തത്​ കമ്പനിയാ​െണങ്കിലും എല്ലാ ഉത്തരവാദിത്തത്തിൽ നിന്നും​ അവർ ഒഴിഞ്ഞു മാറിയതോടെ പ്രമോദി​​​െൻറ ജയിൽ വാസം നീണ്ടുപോയി. നാട്ടിലെ നിർധന കുടുംബത്തി​​​െൻറ അത്താണിയായ പ്രമോദി​​​െൻറ അവസ്​ഥ എട്ട്​ മാസത്തിന്​​ ശേഷമാണ്​ നവോദയ സംസ്​കാരിക വേദിയുടെ ശ്രദ്ധയിൽ പെട്ടത്​. ന​േവാദയ രക്ഷാധികാരി ഇ.എം കബീറി​​​െൻറ ശ്രമഫലമായി ഒരു സ്വദേശിയുടെ ജാമ്യത്തിൽ പ്രമോദിനെ ജയിലിൽ നിന്ന്​ പുറത്തിറക്കി. തുടർന്ന്​ സാമൂഹ്യ ​പ്രവർത്തകനായ മുഹമ്മദ്​ നജാത്തി ചെയർമാനും ആരിഫ്​ നിലമ്പൂർ കൺവീനറും രാജേഷ്​ ആനമങ്ങാട്​ ജോ. കൺവീനറുമായി ജനകീയ സമിതി രൂപവത്​കരിച്ചു. പ്രമോദിനെ കുറ്റവിമുക്​തനാക്കുന്നതിനുള്ള ദിയാധനം സ്വരൂപിക്കുകയായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യം.

ഇതേ സമയത്ത്​ മരിച്ച സീഷാ​​​െൻറ കുടുംബവുമായി ദിയാധനത്തി​​​െൻറ കാര്യത്തിൽ സമവായമുണ്ടാക്കാനും കമ്മിറ്റി ശ്രമിച്ചു കൊണ്ടിരുന്നു. പ്രമോദി​​​െൻറ കുടുംബത്തി​​​െൻറ ദയനീയ സ്​ഥിതി തിരിച്ചറിഞ്ഞ സീഷാ​​​െൻറ കുടുംബം ദിയാധനത്തിൽ ഇളവ്​ നൽകാൻ തയാറായതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി.

ഇതേ സമയം ജനകീയ കമ്മിറ്റി ആവശ്യമായ തുക സ്വരൂപിക്കുകയും കോടതിയുടെ സാന്നിധ്യത്തിൽ തുക ​ൈകമാറി പ്രമോദിനെ കുറ്റവിമുക്​തനാക്കുകയും ചെയ്​തു. ഇ.എം കബീർ, നജാത്തി എന്നിവരുടെ അക്ഷീണ യത്​നമാണ്​ നിരവധി കടമ്പകൾ കടന്ന്​ പ്രമോദിനെ തിരികെ സാധാരണ ജീവിതത്തിലേക്ക്​ കൊണ്ടുവരാൻ ഇടയാക്കിയത്​.

നാലു വർഷത്തിനു ശേഷം നാട്ടിൽ പോകുന്ന പ്രമോദിന്​ ചെറിയ തോതിൽ ജീവിതം കരുപിടിപ്പിക്കുന്നതിന്​ രണ്ട്​ ലക്ഷം രൂപ സഹായമായി നൽകാനും ജനകീയ കമ്മിറ്റിക്ക്​ കഴിഞ്ഞു. ഷമീം മലപ്പുറം, ഷാജി പനോലൻ, ശ്രീകുമാർ കോഴിക്കോട് എന്നിവരാണ്​ ജനകീയ കമ്മറ്റിക്ക്​ നേതൃത്വം കൊടുത്ത മറ്റുള്ളവർ. വിനീതയാണ്​ പ്രമോദി​​​െൻറ ഭാര്യ, ആദർശ്, അമൽ എന്നിവർ മക്കളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story