സൗദി എണ്ണ ഉത്പാദനം കുറക്കും –ഊർജ മന്ത്രി
text_fieldsറിയാദ്: സൗദി അറേബ്യ എണ്ണ ഉത്പാദനം ഗണ്യമായി കുറയ്ക്കുമെന്ന് ഊർജ, വ്യവസായ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ് പറഞ്ഞു . മാർച്ചിൽ പ്രതിദിന ഉത്പാദനം 9.8 ദശലക്ഷം ബാരലായി കുറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭി മുഖത്തിൽ മന്ത്രി പറഞ്ഞു. നിലവിൽ 11 ദശലക്ഷം ബാരലാണ് സൗദിയുടെ ഉത്പാദനം. 2018 അവസാനത്തിൽ എണ്ണക്ക് വിലയിടിവ് സംഭവിച്ച സാഹചര്യത്തിൽ റഷ്യയുമായി സഹകരിച്ചാണ് ഉത്പാദനം കുറക്കാൻ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടാതെ സൗദിയുടെ എണ്ണ കയറ്റുമതി വിഹിതവും മാർച്ച് മുതൽ നിലവിലുള്ള പ്രതിദിനം 8.2 ദശലക്ഷം ബാരൽ എന്നതിൽ നിന്ന് 6.9 ദശലക്ഷം ബാരലായി കുറയ്ക്കും. എണ്ണ വിപണിയിൽ സമ്മർദ ശക്തിയായി സൗദി തുടരും. ബഹുരാഷ്ട്ര കമ്പനികളുമായി മത്സരിക്കാൻ സൗദി എണ്ണ ഭീമൻ കമ്പനിയായ അറാംകോക്ക് സാധിക്കും.
സൗദി അരാംകോയുടെ ഓഹരികൾ വിപണിയിൽ ഇറക്കാൻ കിരീടാവകാശിയുടെ പ്രഖ്യാപനമുണ്ടായതും ഇതിെൻറ ലക്ഷണമാണ്. ന്യൂയോർക്, ലണ്ടൻ, ടോക്കിയോ പോലുള്ള ഓഹരി വിപണികളിൽ നിന്ന് സൗദിക്ക് ഓഹരി ആകർഷിക്കാനാവുമെന്നതാണ് വിഷൻ 2030 െൻറ ലക്ഷ്യമെന്നും ഊർജ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
