ലെവി കുടിശ്ശിക ഇളവ്: 19 മുതൽ അപേക്ഷിക്കാം -തൊഴിൽ മന്ത്രാലയം
text_fieldsറിയാദ്: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനമായി സൽമാൻ രാജാവ് പ്രഖ്യാപിച്ച െലവി കുടിശ്ശിക ഇളവിനുള് ള അപേക്ഷകൾ ഫെബ്രുവരി 19 ചൊവ്വാഴ്ച്ച മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിെൻറ കീഴിലുള്ള ‘തഹ് ഫീസ്’ പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കാൻ അഞ്ച് നിബന്ധനകളാണ് മന്ത്രാലയം ഏർപ്പെടുത്തിയത്.ഓൺലൈൻ വഴി അപേക്ഷിക്കുക, സ്ഥാപനത്തിെൻറ കമേഴ്സ്യൽ രജിസ്‌ട്രേഷൻ കാലാവധിയുള്ളതായിരിക്കുക, സ്ഥാപനം നിതാഖാത്തിൽ പ്ലാറ്റിനം, പച്ച ഗണത്തിലായിരിക്കുക, മഞ്ഞ, ചുവപ്പ് ഗണത്തിലാണെങ്കിൽ സ്വദേശികളെ നിയമിച്ച് പച്ചയിലേക്ക് ഉയരുക, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുക എന്നിവയാണ് നിബന്ധനകൾ. ബാങ്ക് വിവരങ്ങൾ നേരത്തെ മന്ത്രാലയത്തിെൻറ പോർട്ടലിൽ നൽകിയിട്ടില്ലാത്ത സ്ഥാപനങ്ങൾക്ക് അക്കൗണ്ട്സ് രേഖകൾ അറ്റാച്ച് ചെയ്‌തു കൊണ്ട് വിവരങ്ങൾ നൽകാവുന്നതാണ്. IBAN ഉൾപ്പെടെ അക്കൗണ്ട് വിവരങ്ങളാണ് നൽകേണ്ടത്. അപേക്ഷ ഫയലിൽ സ്വീകരിച്ചാൽ സ്ഥാപനത്തിന് മൊബൈൽ സന്ദേശം ലഭിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.