Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാലിക്കറ്റ് മ്യൂസിക്‌...

കാലിക്കറ്റ് മ്യൂസിക്‌ ലവേഴ്​സ് പ്രതിഭകളെ ആദരിച്ചു

text_fields
bookmark_border
കാലിക്കറ്റ് മ്യൂസിക്‌ ലവേഴ്​സ്  പ്രതിഭകളെ  ആദരിച്ചു
cancel

ജിദ്ദ: തബലിസ്​റ്റും സംഗീത സംവിധായകനുമായ കോയ പരപ്പനങ്ങാടി, ഗായകന്‍ ഹക്ക് തിരൂരങ്ങാടി, ഗായിക മുംതാസ് അബ്​ദുറഹ ്​മാൻ, നവാഗത ഗാന രചയിതാക്കളായ സബ്ന മനോജ്‌ ഖാന്‍, ഷീന പ്രദീപ്‌ എന്നിവരെ കാലിക്കറ്റ് മ്യൂസിക്‌ ലവേഴ്​സ് ആദരിച്ചു . സീസണ്‍സ് റസ്​റ്റൊറൻറ്​ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ഗായകൻ മിര്‍സ ഷെറിഫ്​ കോയ പരപ്പനങ്ങാടിക്കും അഷ്‌റഫ്‌ അല്‍ ഹറബി ഹക്ക്തിരൂരങ്ങാടിക്കും, പ്രശസ്ത സംഗീത സംവിധായകന്‍ എം എസ് ബാബുരാജി​​​െൻറ മകള്‍ സാബിറ മുംതാസ് അബ്​ദുറഹ്​മാനും, ശബ്ന ശംസുദ്ദീൻ സബ്ന മനോജ്‌ ഖാനും, ലിസ മാത്യു ഷീനപ്രദീപിനും ഉപഹാരങ്ങള്‍ നൽകി. പ്രസിഡൻറ് മുഹമ്മദ്‌ റാഫി അധ്യക്ഷത വഹിച്ചു.

റഷീദ് കൊളത്തറ, മജീദ്‌ നഹ, ഇസ്മയില്‍ മരിതേരി, വി.കെ റഊഫ്, ഗോപി നെടുങ്ങാടി, മോഹന്‍ ബാലന്‍, പി. ഷംസുദ്ദീന്‍, സക്കീർ ഹുസൈൻ തുടങ്ങിയവർ ആശംസ നേര്‍ന്നു. സെക്രട്ടറി ഹാഷിം കോഴിക്കോട് സ്വഗതവും മന്‍സൂര്‍ ഫറോക്ക് നന്ദിയും പറഞ്ഞു. ഷാജഹാന്‍ ബാബുവി​​​െൻറ നേതൃത്വത്തില്‍ നടന്ന ‘കാവ്യാമൃതം’ സംഗീത വിരുന്നില്‍ അന്‍സാര്‍ കൊല്ലം, വെബ്സാന്‍ മനോജ്‌ ഖാന്‍, അഭിനവ് പ്രദീപ്‌ എന്നിവരുടെ അകമ്പടിയില്‍ മുംതാസ്​ അബ്​ദുറഹ്​മാൻ, എം.എ അന്‍വര്‍, സാദിഖലി തുവൂർ തുടങ്ങിയവർ ഗാനങ്ങള്‍ ആലപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story