കിരീടാവകാശിയുടെ ഇന്ത്യ സന്ദര്‍ശനം പുതിയ ചരിത്രം രചിക്കും
text_fieldsറിയാദ്: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്മാെൻ റ പ്രഥമ ഇന്ത്യ സന്ദര്‍ശനം പുതിയ ചരിത്രം രചിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം നട ത്തുന്ന പര്യടനം സൗഹൃദത്തെ പുതിയ ചക്രവാളങ്ങളിലേക്കുയർത്തും. കേവലം ഉൗർജാവശ്യത്തിനുള്ള ബന്ധത്തിനപ്പുറം സുരക് ഷയും തന്ത്രപ്രധാനവുമായ മേഖലകളിൽ ഒരുമിച്ചുനീങ്ങുന്ന പങ്കാളികൾ എന്ന നിലയിലേക്ക് അത് വളരുമെന്നാണ് പ്രതീക്ഷ ിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ പങ്കാളിയെന്ന നിലയിലും അതിെൻറ മാനങ്ങൾ മാറും.
2006ൽ അബ്ദുല്‍ ല രാജാവിനും 2014ൽ അന്ന് കിരീടാവകാശിയായിരുന്ന സൽമാൻ രാജാവിനും ശേഷം ഇന്ത്യയിലെത്തുന്ന സൗദി ഭരണകൂടത്തിലെ പ്രധാനിയെന്ന പ്രത്യേകതയും ഇൗ സന്ദർശനത്തിനുണ്ട്. 2006ൽ റിപ്പബ്ലിക് ദിന ആഘോഷപരിപാടികളിലെ അതിഥിയായാണ് അബ്ദുല്ല രാജാവ് ഇന്ത്യയിലെത്തിയത്. 24ന് എത്തി 27ന് മടങ്ങിയ അദ്ദേഹം ന്യൂ ഡെൽഹിയിൽ വെച്ച് നടത്തിയ ഇന്ത്യ എെൻറ രണ്ടാമത്തെ വീടാണെന്ന പ്രസ്താവം പിന്നീട് ഇരുരാജ്യങ്ങളിലെയും ജന-ങ്ങളെ ആഴത്തിൽ സ്വാധീനിക്കുകയും സൗഹൃദം കൂടുതൽ ഉൗഷ്മളമാക്കുകയും ചെയ്തിരുന്നു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിനോടൊപ്പം അബ്ദുല്ല രാജാവ് നടത്തിയ ‘ഡൽഹി പ്രഖ്യാപന’മാണ് കേവലം ഉഭയകക്ഷി സൗഹൃദത്തിന് പകരം ആവശ്യമായ മേഖലകളിലെല്ലാം സഹകരണം എന്ന ആശയത്തിന് നാന്ദികുറിച്ചത്.
2010 ജനുവരി അവസാനം ഡോ. മൻമോഹൻ സിങ് നടത്തിയ ദ്വിദിന സൗദി സന്ദർശനവും 2014 ഫെബ്രുവരി 26 മുതൽ കിരീടാവകാശിയെന്ന നിലയിൽ സൽമാൻ രാജാവ് ഇന്ത്യയിൽ നടത്തിയ ത്രിദിന സന്ദർശനവും ബന്ധത്തിലെ ഇൗ ദിശാമാറ്റത്തിന് ഗുണപരമായ വലിയ പുരോഗതി നൽകി. തന്ത്രപ്രധാന പ-ങ്കാളികളായി ഇരു രാജ്യങ്ങളും മാറുകയും 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തോടെ ആ വഴിയിൽ വലിയ പുരോഗതി ദൃശ്യമാകുകയും ചെയ്തു. അമീർ മുഹമ്മദ് ബിൻ സൽമാെൻറ ഇന്ത്യ സന്ദർശനം ബന്ധത്തെ അതിെൻറ ഏറ്റവും ഉയരത്തിൽ എത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദി മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും വ്യവസായികളും ഉള്‍പ്പെട്ട ഉന്നതതല സംഘവുമായാണ് അമീർ മുഹമ്മദിെൻറ സന്ദർശനം. ഇൗ മാസം 19ന് ന്യൂഡല്ഹിയിെലത്തുന്ന കിരീടാവകാശി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ നായിഡു എന്നിവരുമായും പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തും.
വിവിധ ഉടമ്പടികളിൽ ഒപ്പുവെക്കും. തന്ത്രപ്രധാന രംഗങ്ങളില്‍ ഒരുമിച്ച് മുന്നേറാനുള്ള ശക്തമായ പുതിയ തീരുമാനങ്ങളുണ്ടാവും. പ്രതിരോധം, രജ്യസുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, വാണിജ്യ നിക്ഷേപം, ഊര്‍ജ ഭദ്രത എന്നീ മേഖലകളെ ഉൗന്നിയുള്ളതാവും ചർച്ചകളും തീരുമാനങ്ങളും ഉടമ്പടികളും. ഇതിനകം ഇൗ രംഗങ്ങളിൽ അര്‍ഥപൂര്‍ണമായ പുരോഗതിയാണ് ദൃശ്യമാകുന്നതെന്ന് സൗദിയിലെ ഇന്ത്യന്‍ മിഷന്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലെ വാണിജ്യം 27.48 ശതകോടി ഡോളറിേൻറതായി ഉയര്‍ന്നു. ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി സൗദി അറേബ്യ മാറി. രാജ്യത്തിനാവശ്യമായ മൊത്തം അസംസ്കൃത എണ്ണയുടെ 20ശതമാനവും നൽകുന്ന സൗദി അറേബ്യ അത്ര തന്നെ പ്രധാനപ്പെട്ട ഉൗർജ വിഭവ സ്രോതസ്സാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം.
ഊര്‍ജ ഭദ്രതക്ക് സൗദി സഹകരണം അത്യാവശ്യമാണ്. സൗദി അരാംകോ യു.എ.ഇ എണ്ണ കമ്പനിയായ അഡ്നോകുമായി കൂട്ടു ചേർന്ന് ഇന്ത്യയിലെ രത്നഗരി റിഫൈനറി ആന്‍ഡ് പെട്രോള്‍ കെമിക്കല്‍ പ്രോജക്ടിൽ 44 ശതകോടി ഡോളറാണ് മുടക്കിയത്. 27 ലക്ഷം വരുന്ന പ്രവാസി ഇന്ത്യക്കാര്‍ സൗദി അറേബ്യയിലെ ഏറ്റവും വലിയ വിദേശി സമൂഹമാണ്. ആതിഥേയ രാജ്യത്തിെൻറ വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ പ്രവാസികളുടെ മാനുഷികവിഭവ ശേഷി നൽകുന്ന സംഭാവനകള്‍ സൗദി ഭരണാധികാരികള്‍ എക്കാലത്തും മതിപ്പോടെയാണ് കണ്ടിട്ടുള്ളതെന്നും ഇന്ത്യന്‍ തൊളിലാളികളുടെ ക്രിയാത്മക പ്രയത്നങ്ങളെ അവര്‍ എന്നും പ്രശംസിച്ചിട്ടുണ്ടെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കൂടാതെ ഏറ്റവും കൂടുതൽ മുസ്ലിംകളുള്ള രാജ്യമെന്ന നിലയിലും ഇന്ത്യക്ക് സൗദിയുടെ സഹകരണം ലഘുവല്ല. പ്രതിവര്‍ഷം ഒന്നേമുക്കാല്‍ ലക്ഷം ഹജ്ജ് തീര്‍ഥാടകര്‍ക്കാണ് സൗദി മികച്ച സൗകര്യങ്ങളൊരുക്കി ആതിഥ്യമരുളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
