Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശറഫിയ ഇമാം ബുഖാരി...

ശറഫിയ ഇമാം ബുഖാരി ഇൻസ്​റ്റിറ്റ്യൂട്ട്​ കായികോത്സവം സംഘടിപ്പിച്ചു

text_fields
bookmark_border
ശറഫിയ ഇമാം ബുഖാരി ഇൻസ്​റ്റിറ്റ്യൂട്ട്​ കായികോത്സവം സംഘടിപ്പിച്ചു
cancel

ജിദ്ദ: ശറഫിയ ഇമാം ബുഖാരി ഇൻസ്​റ്റിറ്റ്യൂട്ട്​ ‘സ്​പോർട്​സ്​ ഫെസ്​റ്റ്​ 2019’ വിപുലമായി സംഘടിപ്പിച്ചു. ഹയ്യ്​ സാമിർ ദല്ല കോമ്പൗണ്ടിൽ ഒരുക്കിയ കായികോൽസവം ജെ.എൻ.എച്ച് ചെയർമാൻ വി.പി മുഹമ്മദലി ഉദ്​ഘാടനം ചെയ്​തു. റെഡ്​, യല്ല ോ, ഗ്രീൻ, ബ്ലൂ ഹൗസുകളായി തിരിച്ച്​ ​​​ഹെഡ്​ ബോയ്​ യാസീൻ, ഹെഡ്​ ഗേൾ ​ലയ്​ക സലീം എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥി, വിദ്യാർഥിനികളുടെ വർണാഭമായ മാർച്ച്​ പാസ്​റ്റോടെയാണ്​ കായികമേള ആരംഭിച്ചത്​. വി.പി മുഹമ്മദലി സല്യൂട്ട്​ സ്വീകരിച്ചു. ഫുട്​ബാൾ, ഒാട്ടം, ​േഷാർട്ട്​പുട്ട്​, വടംവലി മത്സരങ്ങൾക്ക്​ പുറമെ ക്രേസി കോൺ, ഹാപ്പി ഫിയോപില ഗെയിമുകളും അരങ്ങേറി. ഗ്രീൻ ഹൗസ്​ ഒാവർ ആൾ ചാമ്പ്യന്മാരും ബ്ലൂ ഹൗസ്​ റണ്ണർ അപ്പുമായി. മുഹമ്മദ്​ ശിഫാൻ (കിഡ്​സ്​ ബോയ്​സ്​ ) ദുഅ ഇസ്​മാഇൗൽ (കിസ്​സ്​ ഗേൾസ്​) ഹാഫിസ്​ (ജൂനിയർ ബോയ്​സ്​) ഇസ്സ (ജൂനിയർ ഗേൾസ്​) മുനവർ നൗഷാദ്​ (സീനിയർ ​ബോയ്​സ്​) നൗഫിഷാൻ (സീനിയർ ഗേൾസ്​) വ്യക്​തിഗത ചാമ്പ്യന്മാരായി.

രക്ഷിതാക്കൾക്കായി പ്രത്യേക മത്സരങ്ങളും നടന്നു. ഇമാം ബുഖാരി ഇൻസ്​റ്റിറ്റ്യൂട്ട്​ രക്ഷാധികാരി എ. നജ്​മുദ്ദീൻ അധ്യക്ഷത വഹിച്ചു. അക്കാഡമിക്​ ​ ചെയർമാൻ സി.കെ മുഹമ്മദ്​ നജീബ്​ ആശംസ നേർന്നു. ഒാവർ ആൾ ചാമ്പ്യന്മാർക്ക്​ പി.ടി.എ പ്രസിഡൻറ്​ വി.പി ശിയാസ്​ ട്രോഫി സമ്മാനിച്ചു. മറ്റ്​ വിജയികൾക്ക്​ മുസ്​തഫ മീരാൻ ( ഫാൽകൺ കാർഗോ​), എൻ.കെ അബ്​ദുറഹീം, സി.കെ മുഹമ്മദ്​ നജീബ്​, സഫറുല്ല മുല്ലോളി, ശിഹാബുദ്ദീൻ കരുവാരകുണ്ട്​​ തുടങ്ങിയവർ മെഡലുകൾ നൽകി. മത്സരങ്ങൾ നയിച്ച മുൻകേരള ജൂനിയർ ഫുട്​ബാൾ ടീം അംഗം അബ്​ദുൽ റഹീമിന്​ പ്രത്യേക ഉപഹാരം പി. അബ്​ദുൽ സലീം നൽകി. പ്രിൻസിപ്പൽ അബ്​ദുൽ സലീം സ്വാഗതവും അബ്​ദുൽ റസാഖ്​ മാസ്​റ്റർ നന്ദിയും പറഞ്ഞു. അൽ അമീൻ ഖിറാഅത്ത്​ നടത്തി. മദ്രസ സ്​റ്റാഫ്​, തനിമ സൗത്ത്​ പുരുഷ, വനിത വിഭാഗം, യൂത്ത്​ ഇന്ത്യ പ്രവർത്തകർ നേതൃത്വം നൽകി.

Show Full Article
TAGS:saudi saudi news gulf news 
Next Story