മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ ഒാടി നടന്ന കുഞ്ഞിമോനെ സഹായിക്കാൻ സൗദിയിൽ കമ്മിറ്റി
text_fieldsജിദ്ദ: നാട്ടിൽ ജീവകാരുണ്യപ്രവർത്തനത്തിൽ സജീവമായിരുന്ന പൊതുപ്രവർത്തകനെ സഹായിക്കാൻ സൗദിയിൽ കൂട്ടായ്മ നില വിൽ വന്നു. ഇരുവൃക്കകളും പ്രവർത്തന രഹിതമായതിനെ തുടർന്ന് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കാത്തുകഴിയുന്ന കോ ഴിക്കോട് വെള്ളിമാട്കുന്ന് പൂളക്കടവിലെ കെ.കെ കുഞ്ഞിമോനെ സഹായിക്കാൻ നാട്ടുകാർ രൂപവത്കരിച്ച സമിതിക്കാണ് സൗദി അറേബ്യയിൽ കോ ഒാർഡിനേഷൻ കമ്മിറ്റി നിലവിൽ വന്നത്. നാട്ടിൽ സജീവ പൊതു പ്രവർത്തകനായിരുന്ന കുഞ്ഞിമോൻ നിരവധി രോഗികൾക്കും നിരാലംബകുടുംബങ്ങൾക്കും സഹായവുമായി ഒാടി നടക്കുന്നയാളായിരുന്നു. വാടകവീട്ടിൽ കഴിയുേമ്പാഴും മറ്റുള്ളവർക്ക് വീടിനും ചികിൽസക്കും സഹായം സ്വരൂപിക്കാനും നാടിെൻറ വികസന കാര്യങ്ങളിൽ ഇടപെടാനും പരിശ്രമിച്ച വ്യക്തിയാണ്. കടുത്ത പ്രമേഹരോഗിയായിരുന്നു. സ്വന്തം ആരോഗ്യം പോലും നോക്കാതെയായിരുന്നു മറ്റുള്ളവർക്ക് വേണ്ടി ഒാടി നടന്നത്. 25 ലക്ഷത്തിലധികം രൂപയാണ് ചികിൽസക്ക് കണക്കാക്കുന്നത്.
നിർധന കുടുംബത്തിന് സുമനസ്സുകളുടെ സഹായം മാത്രമാണ് ആശ്രയം. സൗദി അറേബ്യയിൽ നിന്ന് സഹായിക്കാൻ താൽപര്യമുള്ളവർ ജിദ്ദ: അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന് (050 2276702) ഷബീർ അലി വെള്ളിമാട്കുന്ന് (0500241178), പയിങ്ങാളിൽ ഷംസുദ്ദീൻ (0556186675) റിയാദ്: ഷൈജു നവാസ് വെള്ളിമാട്കുന്ന് (0506620456), ആച്ചി നാസർ(0556530698), മുജീബ് നങ്ങാറിയിൽ (0572085691) ദമ്മാം: ചേക്കുഞ്ഞി പയ്യടിമീത്തൽ (0537350054) ഫൻഷൂർ ചെറാലൊടി (0539366314) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് കൺവീനർ അറിയിച്ചു. വെള്ളിമാട്കുന്ന് എസ്. ബി.െഎ ബ്രാഞ്ചിൽ K K KUNHIMON CHIKITSA SAHAYA COMMITTEE A/C 38210395011 ( IFSC: SBIN 0016659) VELLIMADUKUNNU എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. എം. കെ രാഘവൻ എം.പി, എ. പ്രദീപ്കുമാർ എം.എൽ.എ എന്നിവർ രക്ഷാധികാരികളായ വിപുലമായ കമ്മിറ്റിയാണ് നാട്ടിൽ രൂപവത്കരിച്ചത്. കോർപറേഷൻ കൗൺസിലർ പി.ബിജുലാൽ ചെയർമാനും സി. പ്രദീഷ്കുമാർ വർക്കിംഗ് ചെയർമാനും പി. എം. ഫൈഹാസ് ജനറൽ കൺവീനറും പി.എം കോയ ട്രഷററുമാണ്. നാട്ടിൽ 9847910275,9847440999,9447010558 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
