ഫ്രറ്റേണിറ്റി കലാവിരുന്നും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു
text_fieldsദമ്മാം: ‘സൗഹൃദം ആഘോഷിക്കൂ’ എന്ന പ്രമേയത്തിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കലാവിരുന്നും സാംസ്കാരിക സമ്മേളനവും സ ംഘടിപ്പിച്ചു. വിവിധ കലാമത്സരങ്ങൾ അരങ്ങേറി. ഖിറാഅത്ത് മത്സരത്തിൽ സംറ മുഹമ്മദ് ഖാൻ, മുഹമ്മദ് വസീം, യാര മറിയം എന്ന ിവർ, തുലീൻ സാബിറ (സബ് ജൂനിയർ), നുഹ, ഫാത്തിമ ബുർഹാന, ഫാത്തിമ ലിയ (ജൂനിയർ), മാപ്പിളപ്പാട്ടിൽ നുഹ ഷബീർ, സംറ മുഹമ്മദ് ഖാ ൻ, ആയിഷ നിദ (സബ് ജൂനിയർ), മുഹമ്മദ് റൈഹാൻ, ഫാത്തിമ ലിയ, ലന നാസർ (ജുനിയർ) എന്നിവർ വിജയികളായി. ‘പ്രവാസത്തിെൻറ സൗഹൃദം ഇന്ത്യയുടെ കരുത്ത്’ എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധ രചന മത്സരത്തിൽ ശരീഫ് ഫഹദ്, ഫൗസിയ അൻസാർ, ഷബ്‌ന ഹനീഫ് വിജയികളായി. അബ്ദുല്ല അലി കുറ്റ്യാടി, സഫീർ അലി, വി. മുഹമ്മദ് എന്നിവർ വിധി കർത്താക്കളായിരുന്നു. സാംസ്കാരിക സമ്മേളനത്തിൽ ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഏരിയ പ്രസിഡൻറ് സുൽത്താൻ അൻവരി കൊല്ലം അധ്യക്ഷത വഹിച്ചു.
ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ ഭരണസമിതി അംഗം അബ്ദുൽ റഷീദ് ഉമർ ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീൻ ശാന്തി നഗർ സന്ദേശ പ്രസംഗം നടത്തി. അബ്ദുൽ സലാം, അസ്‌ലം ഫറോക്ക്, അബ്ദുൽ നാസിർ ഒടുങ്ങാട്ട്, സുനീർ ചെറുവാടി, അഹ്‌മദ് യൂസുഫ് എന്നിവർ സംസാരിച്ചു. ഒപ്പന, കോൽക്കളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. വിജയികൾക്ക് പ്രോഗ്രാം കൺവീനർ സുബൈർ നാറാത്ത്, സലീം മുഞ്ചക്കൽ, ആത്തിഫ് കണ്ണൂർ, ഷംനാദ് കൊല്ലം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
അമീർ അലി അവതാരകനായി. മൻസൂർ ആലംകോട്, മൻസൂർ എടക്കാട്, ഷംസുദ്ദീൻ ചാവക്കാട്, ഷറഫുദ്ദീൻ എടശ്ശേരി, ഫൈസൽ ഫറോക്ക്, സജ്ജാദ് ആലംകോട്, മുനീർ ഖാൻ കൊല്ലം, റഈസ് കടവിൽ, ബാബു ആലുവ, റനീഷ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
