ബിനാമി തടയാനുള്ള നടപടി നാല് ദിവസത്തിനകം: വാണിജ്യ മന്ത്രി
text_fieldsറിയാദ്: സൗദിയില്‍ ബിനാമി തടയാനുള്ള നടപടി നാല് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു.
ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും പ്രോല്‍സാഹനവുമായി ബന്ധപ്പെട്ട് സംഘട ിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിസക്കച്ചവടവും വിസ ദുരുപയോഗവും നടക്കുന്നുണ്ടെങ്കിലും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും ഇതിെൻറ പേരില്‍ പ്രതി ചേര്‍ക്കേണ്ടതില്ല. തെറ്റുകള്‍ കണ്ടെത്തി പരിഹരിക്കുകയാണ് അനിവാര്യമായ കാര്യം.
അതിനാണ് ബിനാമി തടയാനുള്ള നടപടി പ്രഖ്യാപിക്കാനിരിക്കുന്നത്. രാജ്യത്തെ എട്ട് മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ ദൗത്യത്തില്‍ സഹകരിക്കുമെന്ന് മന്തി പറഞ്ഞു.
ചെറുകിട സ്ഥാപനങ്ങളെ ബാധിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക സ്രോതസ് കണ്ടെത്തലാണ്.
അതേസമയം ലൈസന്‍സ് അടക്കം തദ്ദേശഭരണ വകുപ്പ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ രേഖകള്‍ കൈപ്പറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ 90 ഡിഗ്രി മാറ്റമാണ് വരുത്തിയതെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.