നിയമ ലംഘകർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾക്ക് ലക്ഷം റിയാൽ പിഴ
text_fieldsറിയാദ്: സൗദിയിൽ അനധികൃതമായി തങ്ങുന്ന നിയമ ലംഘകരെ തൊഴിലെടുപ്പിച്ചാൽ കടുത്ത ശിക്ഷയും പിഴയും ലഭിക്കുമെന്ന് പാ സ്പോർട്ട് വിഭാഗം (ജവാസാത്ത്) മുന്നറിയിപ്പ് നൽകി. ലക്ഷം റിയാൽ പിഴ, അഞ്ച് വർഷത്തേക്ക് റിക്രൂട്ടിങിന് വിലക്ക് എന്നിവയാണ് സ്ഥാപനത്തിനുള്ള ശിക്ഷ. അതേസമയം സ്ഥാപനത്തെ കുറിച്ച് രാജ്യത്തെ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ചെയ്യും. കൂടാതെ സ്ഥാപനമേധാവിക്ക് ഒരു വർഷത്തെ തടവും വിദേശിയാണെങ്കിൽ നാടുകടത്തലും ശിക്ഷ ലഭിക്കും.
നിയമ ലംഘകരായ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴയും ശിക്ഷയും ഇരട്ടിപ്പിക്കുമെന്നും ജവാസാത്തിെൻറ മുന്നറിയിപ്പിൽ പറയുന്നു. ഇഖാമ നിയമ ലംഘകർ, തൊഴിൽ നിയമ ലംഘകർ, അതിർത്തി നിയമ ലംഘകർ എന്നിവരെ ഒരു കാരണവശാലും ജോലിക്ക് നിർത്തരുതെന്ന് ജവാസാത്ത് ഓർമിപ്പിച്ചു. ഇത്തരം നിയമ ലംഘകർക്ക് അഭയം നൽകുന്നവർക്ക് ശിക്ഷയും പിഴയും ലഭിക്കും. ആറ് മാസം തടവും ലക്ഷം റിയാൽ പിഴയും വിദേശിയെങ്കിൽ നാടുകടത്തലുമാണ് നിയമ ലംഘകർക്ക് അഭയം നൽകുന്നവർക്ക് അനുശാസിക്കുന്നതെന്നും ജവാസാത്ത് വിശദീകരിച്ചു. സന്ദർശന വിസയിലെത്തിയവർ അനുവദിച്ച കാലാവധി കഴിയുന്നതോടെ സൗദി വിട്ടുപോകണമെന്നും ജവാസാത്ത് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
