ജിദ്ദ ഇബ്നു തൈമിയ്യ മദ്്റസ കലാമത്സരങ്ങൾക്ക് പരിസമാപ്തി
text_fieldsജിദ്ദ: രണ്ടു ദിവസങ്ങളിലായി ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ നടന്ന കലാമത്സരങ്ങൾ സമാപിച്ചു . ഖുർആൻ തജ്‌വീദ്, ഹിഫ്ദ്, അറബിക് ഗാനം, മലയാളം ഗാനം, മലയാള പദ്യം, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, ഗ്രൂപ്പ് സോങ് എന്നിവയിൽ മത്സരങ്ങൾ നടന്നു. അബൂബക്കർ അരിമ്പ്ര , ഹബീബ് കല്ലൻ, എൻജി. ഇക്ബാൽ പൊക്കുന്ന്, റഹൂഫ് വലിയാട്ട് തിരൂരങ്ങാടി, സുൽഫീക്കർ ഒതായി, കബീർ മോങ്ങം, സെയ്യിദ് മുഹമ്മദ്, ഉനൈസ് തിരൂർ, സീതി കൊളക്കാടൻ, നൗഷാദ് വെള്ളാരംപാറ, ഡോ. റാഫി (ജെ. എൻ. എച്ച്) തുടങ്ങിയ ജിദ്ദക്ക് അകത്തും പുറത്തുമുള്ള പൗര പ്രമുഖർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.നിഹാൽ മുഹമ്മദ് അബ്്ദുൽ അസീസ്, റിന ഫാത്തിമ എന്നിവർ സീനിയർ വിഭാഗത്തിലും, നദീം നൂരിഷ, അംന അഷ്‌റഫ് എന്നിവർ ജൂനിയർ വിഭാഗത്തിലും വ്യക്തിഗത ചമ്പ്യൻമാരായി. റെഡ് ഹൗസ് ആൺകുട്ടികളിലും, പെൺകുട്ടികളിലും കൂടുതൽ പോയിൻററ് കരസ്ഥമാക്കി ഓവറോൾ ചാമ്പ്യന്മാരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
