കൊല്ലം പ്രവാസി സംഗമം പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചു
text_fieldsജിദ്ദ: കൊല്ലം പ്രവാസി സംഗമം (കെ.പി.എസ്.ജെ.) പന്ത്രണ്ടാം വാര്‍ഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കലാസന്ധ്യയും സാംസ്‌കാരിക സമ്മേളനവുമായിരുന്നു മുഖ്യ ഇനങ്ങള്‍. ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റഷീദ് കൊളത്തറ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് സലാം പോരുവഴി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷാനവാസ് കൊല്ലം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ സോമരാജന്‍ പിള്ള ആശംസ നേര്‍ന്നു. സെക്രട്ടറി വിജാസ് ചിതറ സ്വാഗതവും ട്രഷറര്‍ മനോജ് കുമാര്‍ നന്ദിയും പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ കലാം മഞ്ഞപ്പാറ, കലാസമിതി കണ്‍വീനര്‍ സജു രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ കലാസന്ധ്യ, കെ.പി.എസ്.ജെ ഗായകസംഘത്തിെൻറ അവതരണ ഗാനത്തോടെയാണ് ആരംഭിച്ചു. പ്രളയം പ്രമേയമാക്കി സുധാരാജു ഒരുക്കിയ കാവ്യാവിഷ്‌കാരം, ജി.എസ്. പ്രസാദ് സംവിധാനം ചെയ്ത ‘എയർ കേരള’ സ്‌കിറ്റ്, ക്രിസ്മസ് ഗീതം എന്നിവ ഹൃദ്യമായിരുന്നു.
അലീഫ, എമിമ, തന്‍മയി, അദ്‌നാന്‍, ഷിലു, ലിയേഷ്, ലിയോണ്‍, അശ്ഫാഖ്, അയാന്‍, അമാന്‍, ഹാറൂണ്‍, സന, അയിശ, നിവേദിത, ഹന്ന, ടെസ, ആകിഫ, നൈറ ഫാത്തിമ, ഹിബ, സല്‍മാന്‍, ഫാത്തിമ, അമിത്, അമല്‍, ഹാജിറ, ലക്ഷ്മി, വൈഗ, സാന്ദ്ര, ആദര്‍ശ്, അബ്ദുല്ല, മുഹമ്മദ് ജാസിം, ജെവല്‍, അതുല്‍, ജോവന്ന, മെഹ്‌റിന്‍, സഹദ്, നിദ, ആയിശമറിയം എന്നീ കുട്ടികളാണ് കലാപരിപാടികളില്‍ പങ്കെടുത്തത്. കിരണ്‍, സോഫിയ സുനില്‍, മഞ്ജുഷ, റാഷിദ്, റെജികുമാര്‍, ലിന്‍സി ബിബിന്‍, ഷാനവാസ് കൊല്ലം, മുജീബ് പുലിയില എന്നിവര്‍ ഗാനങ്ങളാലപിച്ചു. കണ്‍വീനര്‍ ഷാനി ഷാനവാസിെൻറ നേതൃത്വത്തില്‍ ലീന കലാം, സനൂജ മുജീബ്, സോഫിയ സുനില്‍, സുനബി ഷമീം, ജിനു വിജയ് എന്നിവരാണ് കലാപരിപാടികളൊരുക്കിയത്. ഷാനവാസ് സ്‌നേഹക്കൂട്, ശിഹാബ് ദര്‍ഭക്കാട്, മുജീബ് പുലിയില, ഫസലുദ്ദീന്‍, ഷമീം, ഉദയന്‍, വിജയ്, അശ്‌റഫ് കരിക്കോട്, നുജൂം പോരുവഴി, ഷാഫി മണലുവട്ടം എന്നിവര്‍ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
