Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാലിക്കറ്റി​െൻറ...

കാലിക്കറ്റി​െൻറ കൂട്ടുകെട്ടിൽ പാട്ടി​െൻറ കൂട്ടുകുടുംബം

text_fields
bookmark_border
കാലിക്കറ്റി​െൻറ കൂട്ടുകെട്ടിൽ പാട്ടി​െൻറ കൂട്ടുകുടുംബം
cancel

ജിദ്ദയിലെ പേരുകേട്ട കാലിക്കറ്റ്​ മ്യൂസിക്​ ലവേഴ്​സ് കുടുംബാംഗങ്ങൾ പാട്ടി​​​െൻറ വഴിയിൽ പുതിയ മുദ്രകൾ രചിക്കുകയാണ്​. ഇൗ കൂട്ടായ്​മയിലെ മൂന്ന് വീട്ടമ്മമാരും അവരുടെ മക്കളുമാണ്​ സംഗീത മേഖലയിൽ പാടിയും എഴുതിയും ഒാർക്ക്​സ്​ട്രേഷൻ നിർവഹിച്ചും ശ്രദ്ധേയരാവുന്നത്​. ജിദ്ദയിലെ സംഗീത വേദികളിൽ സ്​ഥിരം സാന്നിധ്യമായ മുംതാസ്​ അബ്​ദുറഹ്​മാൻ മറ്റ്​ രണ്ട്​ വീട്ടമ്മമാരായ സബ്​ന മനോജ്​ ഖാൻ, ഷീന പ്രദീപ് എന്നിവർ രചിച്ച ഗാനങ്ങൾക്ക്​ സ്വരം നൽകിയതോടെ കാലിക്കറ്റ്​ മ്യുസിക്​ ടീം പാട്ടി​​​െൻറ പേരിൽ രൂപപ്പെട്ട കൂട്ടു കുടുംബമായി. ഗാനരചനയിൽ തീർത്തും നവാഗതരാണെങ്കിലും കാവ്യാത്​മകമായ വരികളിലൂടെ സബ്​നയും ഷീനയും ആദ്യഗാനങ്ങളിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.

സബ്​നയുടെ മകൻ വെബ്​സാനും ഷീനയുടെ മകൻ അഭിനവും അമ്മമാരുടെ പാട്ടുകൾക്ക്​ കീബോർഡ്​ വായിക്കാനുണ്ട്. എല്ലാവർക്കും പ്രചോദനമാവുന്നത്​ ജിദ്ദയുടെ സ്വന്തം തബലിസ്​റ്റും സംഗീത സംവിധായകനുമായ കെ.ജെ കോയയാണ്​. ജിദ്ദയിലെ മിക്ക സംഗീത വേദികളിലും തൽസമയ സംഗീതവിരുന്നുകളിൽ കോയയോടൊപ്പം മുംതാസും വെബ്​സാനും അഭിനവുമുണ്ടാവും. സംഗീതം ശാസ്​ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും മുംതാസി​​​െൻറ പാട്ടുകൾക്ക്​ പ്രഫഷനൽ ടെച്ചുണ്ട്​​. മാപ്പിളപ്പാട്ട്​, മലയാളം, ഹിന്ദി, തമിഴ്​ ​ഗാനങ്ങൾ ഒരുപോലെ വഴങ്ങും. മെലഡിയാണ്​ പ്രിയം. മുംതാസി​​​െൻറ നാല്​ സംഗീത ആൽബങ്ങൾ ഇതിനകം റിലീസ്​ ആയി. ഇതിൽ മൂന്നെണ്ണം കെ.ജെ കോയ സംഗീത സംവിധാനം നിർവഹിച്ചതാണ്​. മറ്റൊന്ന്​ എം.എ ഗഫൂർ സംഗീതം നൽകിയ പാട്ടാണ്. ആദ്യമായി ഇറങ്ങിയ ആൽബം ‘സുഹ്​റ ബത്തൂൻ ഫാത്തിമ’ എന്ന ഗാനം ഒ.എം കരുവാരക്കുണ്ടാണ്​ രചിച്ചത്​. കെ.ജെ കോയ സംവിധാനം നിർവഹിച്ചു. രണ്ടാമത്തെ ആൽബം ‘മഞ്ഞു തുള്ളികൾ..’ നവാഗത പാ​െട്ടഴുത്തുകാരി സബ്​ന മനോജ്​ ഖാൻ രചിച്ച്​ കെ.ജെ കോയ സംഗീത സംവിധാനം നിർവഹിച്ചു.

മൂന്നാമത്തെ ആൽബം ‘ദായിം’ കഴിഞ്ഞ നവംബറിൽ റിലീസ്​ ആയി. നൗഷാദ്​ പാറന്നൂരി​​​െൻറ വരികൾക്ക്​ കെ.ജെ കോയയാണ്​ ഇൗണം നൽകിയത്​. നാലാമത്തെ ആൽബം കഴിഞ്ഞ സെപ്​റ്റംബറിൽ പുറത്തിറങ്ങി. ‘പെരുന്നാളിൻ പൂപിറ പോലെ...’ എന്ന ഗാനത്തിന്​ എം.എ ഗഫൂറാണ്​ ഇൗണം നൽകിയത്​. രചന കണ്ണൂർ സിദ്ദീഖ്​. മുംതാസി​​​െൻറ സ്വരത്തിൽ ഇനിയും അഞ്ച്​ ആൽബങ്ങൾ കൂടി കെ.ജെ കോയയുടെ സംഗീത സംവിധാനത്തിൽ റിലീസ്​ ആവാനുണ്ട്​. ഇതിൽ മൂന്നെണ്ണത്തി​​​െൻറ വരികൾ ഒ.​എം കരുവാരക്കുണ്ടി​േൻറതാണ്​. സബ്​ന മനോജ്​ ഖാനും ഷീന പ്രദീപും എഴുതിയ ഒാരോ ഗാനങ്ങളും ഇതിൽ പെടും. കോഴിക്കോട്​ മാവൂർ സ്വദേശിനിയാണ് മുംതാസ്​​. ജിദ്ദയിൽ 16 വർഷമായി. ഭർത്താവ് അബ്​ദുറഹ്​മാൻ ഹൈജിനിക്​ പേപർ കമ്പനിയിൽ എൻജിനീനയറാണ്​. കോഴിക്കോട്​ മെഡി. കോളജിൽ നിന്ന്​ വിരമിച്ച ഡോ. പി. മുഹമ്മദി​​​െൻറയും ഫാത്തിമയുടെയും മകളാണ് മുംതാസ്​​. ആദ്യമായി എഴുതിയ ‘മഞ്ഞു തുള്ളികൾ...’ എന്ന ഗാനം ആൽബമായി പുറത്തിറങ്ങിയതോടെ സബ്​ന മനോജ്​ ഖാന്​ ആത്​മവിശ്വാസം കൂടി. മുംതാസ്​ പാടിയ പാട്ടിന് കീബോർഡുമായി മകൻ വെബ്​സാനും അരങ്ങിലെത്തി.

സംഗീത പ്രേമികളിൽ നിന്ന്​ മികച്ച പ്രതികരണം ലഭിച്ചതോടെ മനസിൽ പൊടിപിടിച്ചു കിടന്ന കവിതകൾ പുതിയ പാട്ടുകളായി അവതരിപ്പിക്കാനുള്ള പ്രചോദനമായി എന്ന്​ സബ്​ന പറയുന്നു. മകൻ വെബ്​സാ​​​െൻറ കൂട്ടുകെട്ടിൽ കൂടിയാണ്​ ത​​​െൻറ ഗാനങ്ങൾ പിറക്കുന്നത്​ എന്നത്​ ഇൗ വീട്ടമ്മക്ക്​ ഇരട്ടി മധുരം നൽകുന്നു. രണ്ടാമതെഴുതിയ ‘വർണങ്ങളായി ഇൗ പ്രണയം’ എന്ന ഗാനവും കെ.ജെ കോയ തന്നെയാണ്​ സംഗീതം ചെയ്​തത്​. സിനിമ പിന്നണി ഗായകൻ വിധുപ്രതാപാണ്​ ആലപിച്ചത്​. മകൻ വെബ്​സാൻ ഒാർക്കസ്​ട്രേഷൻ നിർവഹിച്ചു. പുറത്തിറങ്ങാനിരിക്കുന്ന ഗാനം​ മുംതാസ് ആണ് ആലപിക്കുന്നത്​. സബ്​ന മലപ്പുറം നിലമ്പൂർ സ്വദേശിനിയാണ്​. ഭർത്താവ്​ നിലമ്പൂർ എടക്കര സ്വദേശി മനോജ്​ ഖാൻ ജിദ്ദയിൽ ഫാർമസിസ്​റ്റാണ്​.
ജിദ്ദയിൽ 14 വർഷമായി പ്രവാസിയാണ്​. നിലമ്പൂർ കെ.എസ്​.ഇ.ബി റിട്ട. അസി എൻജിനീയർ മുഹമ്മദ്​ കുട്ടിയുടെയും ഫൗസിയുടെയും മകളാണ് സബ്​ന​.
മറ്റൊരു നവാഗത ഗാനരചയിതാവായ ഷീന പ്രദീപി​​​െൻറ ആദ്യഗാനം ‘സന്ധ്യക്ക്​ വിരിയുന്ന പൂവേ’ തുടക്കത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. വിധു​പ്രതാപ്​ തന്നെയാണ്​ ഇൗ ആൽബത്തിലും പാടിയത്​.
ഷീനയുടെ മകൻ അഭിനവ്​ പ്രദീപ്​ ഒാർക്ക്​ട്രേഷൻ നിർവഹിച്ചു. സബ്​നയെ പോലെ ഇൗ അമ്മക്കും ഇരട്ടിമധുരം. ഷീന എഴുതിയ രണ്ട്​ ഗാനങ്ങൾ കൂടി ആൽബമായി ഒരുങ്ങുന്നുണ്ട്​. ഇതിൽ ഒന്ന്​ മുംതാസാണ്​ പാടുന്നത്​. എല്ലാത്തിനും സംഗീത സംവിധാനം നിർവഹിക്കുന്നത്​ കെ.ജെ കോയയാണ്​. കണ്ണൂർ ജില്ലയിലെ കൂടാളി സ്വദേശിയാണ്​ ഷീന. സ്വിസ്​ മെയ്​ഡ്​ വാച്ച്​ കമ്പനിയായ ‘സ്വാച്ചി’ലെ അക്കൗണ്ട്​സ്​ മാനേജറാണ്​ ഭർത്താവ് പ്രദീപ്​. മറ്റൊരു മകൻ അദ്വൈത്​ റിതം പാഡ്​ വായനക്കാരനാണ്​.

Show Full Article
TAGS:saudi saudi news gulf news 
Next Story