കുടുംബ സംഗമവും മദ്്റസ ഫെസ്റ്റും
text_fieldsജിദ്ദ: സൗദി അറേബ്യയിലെ ഇസ്ലാഹി സെൻററുകൾ സംയുക്തമായി നടത്തുന്ന ‘ഇരുട്ടുകളിൽ നിന്നും വെളിച്ചത്തിലേക്ക് ’ കാമ്പയിെൻറ ഭാഗമായി മക്ക ദഅ്വ സെൻറർ കുടുംബ സംഗമവും മദ്രസ ഫെസ്റ്റും സംഘടിപ്പിച്ചു. ഡോ. ജൗഹർ മുനവ്വർ ‘ഇണക്കമുള്ള കുടുംബം’ എന്ന വിഷയം അവതരിപ്പിച്ചു. മക്ക ജംഇയ്യത്തുൽ ഇക്റാം മേധാവി ശൈഖ് അഹമദ് ബിൻ ഹർബി അൽ മത്റഫി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ‘ആദർശ കുടുംബം’ എന്ന വിഷയത്തിൽ ഫീഖ് സുല്ലമി ക്ലാസെടുത്തു. കുട്ടികളുടെ ഖുർആൻ പാരായണ മത്സരം, ഖായിദ നൂറാനിയ മത്സരം, കളറിംഗ് മത്സരം, സംഘ ഗാനം, കഥ, പ്രസംഗം തുടങ്ങി വിവിധ കലാപരിപാടികളും നടന്നു. ശൈഖ് അഹമദ് ബിൻ ഹർബി അൽ മത്റഫി, അബൂബക്കർ ചെങ്ങാണി, ഹബീബുറഹ്മാൻ ചെമ്മാട്, അബ്ദുറഹ്മാൻ കൊടുവളളി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സനാബിൽ ഉലൂം നടത്തിയ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ ഗൾഫ് മേഖലയിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടിയ ഡോ. റംഷീദ്, അൻവർ സിദ്ദീഖ്, റയ അബ്ദുൽസലാം എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ഷാഫി എം അക്ബർ രക്ഷിതാക്കൾക്കുവേണ്ടി ക്ലാസെടുത്തു. അൻവർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സലീഫ് സ്വാഗതവും അസീം അഷ്‌റഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
