ദമ്മാം കിങ് അബ്ദുൽ അസീസ് തുറമുഖത്ത് ഓൺലൈൻ സേവനം
text_fieldsദമ്മാം: ദമ്മാം കിങ് അബ്ദുൽ അസീസ് തുറമുഖത്തിെൻറ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ പുതിയ ഓൺലൈൻ സേവനം നിലവിൽ വന്നു. സമയം, തിയതി, സ്ഥലം എന്നിവയും ട്രക്കുകളുടെ ലഭ്യതയും ക്ലിപ്തപ്പെടുത്താൻ ഇതിലൂടെ കഴിയും. ഗതാഗത മന്ത്രി നബീൽ അൽഅമൂദി ഓൺലൈൻ സംവിധാനം ഉദ്ഘാടനം ചെയ്തു. ഇ-തബാദുൽ കമ്പനി നിർമിച്ച ‘ഫ്ലാഷ്’ എന്ന പ്രോഗ്രാമാണ് ഇതിന് ഉപയോഗിക്കുന്നത്. ഇതിലൂടെ കയറ്റുമതി, ഇറക്കുമതി എന്നിവ കൃത്യമായി മെച്ചപ്പെടുത്താൻ കഴിയും. സേവനങ്ങൾ പൂർത്തിയാക്കാൻ നേരത്തേ മൂന്ന് മണിക്കൂറിൽ കൂടുതലെടുത്തിരുന്നത് ഇപ്പോൾ 17 മിനിറ്റായി ചുരുങ്ങുമെന്ന് ഇ-തബാദുൽ സി.ഇ.ഒ അബ്ദുൽ അസീസ് അൽഷംസി പറഞ്ഞു. കൂടാതെ കാത്തിരിപ്പിെൻറയും കൈമാറ്റത്തിെൻറയും വൈകലുകൾ കുറച്ചത് തുറമുഖത്തിെൻറ പ്രവർത്തനക്ഷമതയും ലാഭവും വർദ്ധിപ്പിക്കുകയും പ്രാദേശിക സമ്പദ്ഘടനക്ക് ശക്തി പകരുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സംവിധാനത്തിലൂടെ ഇതര സമാന്തര സേവനങ്ങളേയും കൂട്ടിയിണക്കാൻ കഴിയും. ഓൺലൈൻ സേവനം കാത്തിരിപ്പ് സമയം കുറക്കുമെന്ന് ഗതാഗത മന്ത്രി നബീൽ അൽഅമൂദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
