‘ഇന്ധന നികുതിയിളവ്: കരിപ്പൂർ അവഗണനക്കെതിരെ പ്രതിഷേധമുയരണം
text_fieldsജിദ്ദ: ഇന്ധന നികുതിയിളവില്‍ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിനോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ പ്രവാസലോകത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്ന് മണ്ണാര്‍ക്കാട് മണ്ഡലം കെ.എം.സി.സി ആവശ്യപ്പെട്ടു. അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതുയോഗവും യാത്രയയപ്പും ജിദ്ദ കെ.എം.സി ജനറൽ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചയ്തു. മന്‍സൂര്‍ മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. നാട്ടിലേക്ക് മടങ്ങുന്ന മണ്ഡലം കെ.എം.സി.സി ട്രഷറര്‍ ജംഷീര്‍ എന്ന കുഞ്ഞു പള്ളിക്കുന്നിന് യാത്രയയപ്പ് നല്‍കി.‘സാമ്പത്തിക അച്ചടക്കവും പ്രവാസികളും’ എന്ന വിഷയത്തില്‍ സിജി ജിദ്ദ ചാപ്റ്റര്‍ സീനിയര്‍ റിസോഴ്സ് പേഴ്സന്‍ കെ.ടി അബൂബക്കര്‍ ക്ലാസെടുത്തു.
അസീസ് കോട്ടോപ്പാടം ‘സാമ്പത്തിക സംവരണത്തിലെ’ കപടത എന്ന വിഷയം അവതരിപ്പിച്ചു. അബ്ബാസ് നാട്യമംഗലം, ഹുസൈന്‍ കരിങ്കറ, മുഹമ്മദലി മുതുതല, സക്കീര്‍ ഭീമനാട്, മുഹമ്മദലി മാചാംതോട്, ഫൈസല്‍ തച്ചംപാറ, നിസാര്‍ മണ്ണാര്‍ക്കാട്, ഷമീര്‍ പള്ളിക്കുന്ന്, സുബൈര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു. ജിദ്ദയില്‍ നിന്ന് ഖുൻഫുദയിലേക്ക് ജോലി മാറിപ്പോയ മണ്ഡലം പ്രസിഡൻറ് സലിം കാഞ്ഞിരംപാറയുടെ ഒഴിവിലേക്ക് പുതിയ പ്രസിഡൻറായി മന്‍സൂര്‍ മണ്ണാര്‍ക്കാടിനെയും ട്രഷറര്‍ ആയി മുജീബ് കൊടിയൻകുന്നിനെയും തെരഞ്ഞെടുത്തു. മന്‍സൂര്‍, നൗഫല്‍ അരിയൂര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. അബ്്ദുൽ റസാഖ് പടുവില്‍ സ്വാഗതവും സലിം പാറപ്പുറത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
