നിഹാൽ മുഹമ്മദിനെ അനുമോദിച്ചു
text_fieldsജിദ്ദ: ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ ഖുർആൻ പഠന കേന്ദ്രത്തിൽ നിന്ന് ആദ്യമായി ഖുർആൻ മുഴുവൻ മനഃ പാഠമാക്കിയ നിഹാൽ മുഹമ്മദ് അബ്്ദുൽ അസീസിനെ അനുമോദിച്ചു. ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി മുഹമ്മദലി നിഹാലിന് അവാർഡ് നൽകി. അധ്യാപകനായ അലി സുലൈമാൻ ശരീഫിനും, മാതാപിതാക്കളായ അബ്്ദുൽ അസീസ് ചെമ്പനും, സബീറക്കുമുള്ള ഉപഹാരങ്ങളും നൽകി. മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ ആശംസ നേർന്നു.
ഖുർആൻ നോക്കി ഓതാൻ കഴിയുന്ന 12 വയസിൽ താഴെയുള്ള ആൺകുട്ടികൾക്കാണ് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ ഖുർആൻ പഠന കേന്ദ്രത്തിൽ പ്രവേശനം. പ്രാർഥനകൾ, ഹദീസുകൾ എന്നിവ ഉൾപ്പെടുത്തി ഇസ്ലാമിക വിഷയങ്ങളിൽ കൂടി കുട്ടികൾക്ക് അവഗാഹം നൽകുന്ന സിലബസാണ് നിലവിലുള്ളത്. പെൺകുട്ടികൾക്കായി പ്രത്യേക ബാച്ച്, ഈവനിങ് ബാച്ച് എന്നിവ ഉടൻ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.മാർച്ച് ആദ്യവാരത്തോടെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0505783969 , 0590188265 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
