വ്യവസായ വികസന പദ്ധതിക്ക് മന്ത്രിസഭയുടെ പിന്തുണ
text_fieldsറിയാദ്: സൗദി കിരീടാവകാശി തിങ്കളാഴ്‌ച തുടക്കം കുറിച്ച വ്യവസായ വികസന പദ്ധതിക്ക് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ തലസ്ഥാനത്തെ അൽ യമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭായോഗമാണ് സൗദി വിഷൻ 2030 ലക്ഷ്യത്തിലേക്ക് കുതിക്കുന്ന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചത്. നാല് മേഖലയിലെ വളർച്ചക്ക് വ്യവസായ വികസന പദ്ധതി ഊന്നൽ നൽകുമെന്ന് മന്ത്രിസഭാതീരുമാനങ്ങൾ മാധ്യമങ്ങൾക്ക് വിശദീകരിച്ച വാർത്താവിനിമയ മന്ത്രി തുർക്കി അബ്ദുല്ല അശ്ശബാന പറഞ്ഞു. ദേശീയ വരുമാനത്തിൽ 1.2 ട്രില്യൻ വർധനവാണ് ഇതിൽ പ്രഥമം. 1.7 ട്രില്യെൻറ അധിക നിക്ഷേപം ഉണ്ടാക്കാനും പദ്ധതിയിലൂടെ സാധിക്കും. ഒരു ട്രില്യനിലധികം പെട്രോളിതര വരുമാനമുണ്ടാക്കാനാകുമെന്നതാണ് പദ്ധതിയുടെ മൂന്നാമത്തെ ഊന്നൽ. 1.6 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതും പദ്ധതിയുടെ പ്രത്യക്ഷ നേട്ടമാണ്. വ്യവസായം, ഊർജം, മിനറൽ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലയിൽ 330 ലധികം പുതിയ ചിന്തകൾ പദ്ധതിയിലൂടെ ഉരുത്തിരിഞ്ഞ് വരുമെന്നും മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
