ആസ്വാദകരെ ത്രസിപ്പിച്ച് ആസിഫ് കാപ്പാടിെൻറ സംഗീതരാവ്
text_fieldsജിദ്ദ: ജിദ്ദ സൗഹൃദ വേദി സംഘടിപ്പിച്ച ‘ദിൽസേ’ ആസിഫ് കാപ്പാട് സംഗീത നിശ ജിദ്ദയിലെ പാട്ടുപ്രേമികളെ അക്ഷരാർഥത്തിൽ ത്രസിപ്പിച്ചു. പ്രശസ്ത ഗായകനും ഏഷ്യാനെറ്റ് മൈലാഞ്ചി വിന്നറും, ഗ്രൂമിംഗ് ജഡ്ജുമായ ആസിഫ് കാപ്പാടിെൻറ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത പരിപാടി ആസ്വാദകർക്ക് വിസ്മയാനുഭവമായിരുന്നു. ശറഫിയ്യ ഇമ്പാല ഗാർഡൻ ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ സദസ്സ് ഏറെ വൈകിയും സംഗീത ലഹരിയിൽ മുഴുകി. റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ഒരുക്കിയ പരിപാടിയിൽ രാജ്യ സ്നേഹത്തെ ഓർമിപ്പിക്കുന്ന ‘ഖുദാസെ മന്നത് ഹെ മേരാ’ എന്ന ഗാനത്തോടെയാണ് സംഗീതനിശക്ക് തുടക്കമിട്ടത്. പാട്ടിെൻറ വൈവിധ്യമായിരുന്നു ആസിഫിെൻറ പ്രകടനങ്ങളെ ശ്രദ്ധേയമാക്കിയത്.
മിർസ ഷെറീഫ്, ജമാൽ പാഷ, മുഹമ്മദ് ഷാ ആലുവ, മൻസൂർ എടവണ്ണ ഓമനക്കുട്ടൻ, മുസ്തഫ മേലാറ്റൂർ, നാസർ വടകര, ശബാന അൻഷാദ്, സോഫിയ സുനിൽ, മുംതാസ് അബ്്ദുറഹ്മാൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു അബ്്ദുൽ മജീദ് നഹ പരിപാടി ഉദ്ഘാടനം ചെയ്തു. നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സൗണ്ട് എൻജിനീയർ മൻസൂർ ഷറീഫ് ( മഞ്ജു )വിനും, ഗായകനും സൗണ്ട് എൻജിനീയറുമായ ഹമീദ് കലങ്ങോട്ടലിനും പരിപാടിയിൽ യാത്രയയപ്പ് നൽകി. മഞ്ജുവിന് ഗൾഫ് മാധ്യമം സൗദി ബ്യൂറോ ഹെഡ് പി. ഷംസുദ്ദീനും ഹമീദിന് മലയാളം ന്യൂസ് പത്രാധിപസമിതി അംഗം മുസാഫിറും ഉപഹാരം നൽകി. റിയാദിൽ നിന്ന് എത്തിയ ഗായിക ശബാന അൻഷാദിന് മിർസ ഷെരിഫ് നൽകി. നറുക്കെടുപ്പിലെ വിജയി അബ്്ദുൽ മജീദ് നഹക്ക് ആസിഫ് കാപ്പാട് സമ്മാനിച്ചു. കോ^ ഒാർഡിനേറ്റർ മുസ്തഫ തോളൂർ സ്വാഗതം പറഞ്ഞു. നാസർ പുളിക്കൽ, ബാബു കല്ലട, ജുനൈദ് മോളൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു. സലാഹു വാളക്കുട അവതാരകനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
