Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.ടി.എസ്.സി സെവൻസ്...

യു.ടി.എസ്.സി സെവൻസ് സോക്കർ ഫെസ്​റ്റിവൽ ഫെബ്രുവരി ഒന്നു മുതൽ

text_fields
bookmark_border
യു.ടി.എസ്.സി സെവൻസ് സോക്കർ ഫെസ്​റ്റിവൽ ഫെബ്രുവരി ഒന്നു മുതൽ
cancel

ജിദ്ദ: യു.ടി.എസ്.സി (യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന മൂന്നാമത് ഹാസ്‌കോ സെവൻസ് സോക്കർ ഫെസ്​റ്റിവൽ ഫെബ്രുവരി 1, 8, 15, 22 തീയതികളിൽ ബനി മാലിക്കിലെ അൽ ശബാബ് സ്പോർട്സ് സിറ്റി ഫ്ലഡ് ലിറ്റ്​ ഗ്രൗണ്ടിൽ (അൽ സലാം മാളിന് മുൻവശം) നടക്കും. എട്ട് സീനിയർ ടീമുകളും നാല് ജൂനിയർ ടീമുകളും ടൂർണമ​​െൻറിൽ അണിനിരക്കും. സീനിയർ ടീമുകളെ രണ്ട് പൂളുകളിൽ തരംതിരിച്ച്​ എട്ട് ലീഗ് മത്സരങ്ങൾ നടക്കും. ലീഗ് റൗണ്ടിൽ കൂടുതൽ പോയിൻറ്​ നേടുന്ന നാല് ടീമുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടും. ഫെബ്രുവരി 22 വെള്ളിയാഴ്ച ഫൈനൽ മത്സരം നടക്കും. ടൂർണമ​​െൻറിനോടനുബന്ധിച്ച്​ തലശ്ശേരി പലഹാരങ്ങളുടെ ഫുഡ് സ്​റ്റാളും ഗ്രൗണ്ടിൽ ഉണ്ടായിരിക്കുന്നതാണ് എന്ന്​ സംഘാടകർ അറിയിച്ചു. ജിദ്ദ സ്പോർട്സ് ക്ലബ്, ഐ.ടി.എൽ, കാറ്റലോണിയ എഫ്.സി, സോക്കർ ഗയ്‌സ്, ഇ.എഫ്.എസ്, യൂത്ത് ഇന്ത്യ, സോക്കർ ബ്രദേഴ്സ്, അൽ ഹസ്മി ന്യൂകാസിൽ കൊട്ടപ്പുറം എന്നീ എട്ട് ക്ലബ്ബുകളാണ് ടൂർണമ​​െൻറിൽ പങ്കെടുക്കുന്നത്.

അണ്ടർ 13 വിഭാഗത്തിൽ ഫുട്​ബാൾ പരിശീലന ക്ലബ്ബുകളായ ജെ.എസ്.സി, സോക്കർ ഫ്രീക്സ്, മലർവാടി സ്‌ട്രൈക്കേഴ്‌സ്, ടാല​​െൻറ്​ ടീൻസ് എന്നീ ടീമുകളും ലീഗ് റൗണ്ടിൽ മാറ്റുരക്കും. സാഫിറോ റസ്​റ്റൊറൻറിൽ നടന്ന ടൂർണമ​​െൻറ് പ്രചാരണ പരിപാടിയിൽ ഇറാം ഗ്രൂപ്പ് ഏരിയ മാനേജർ ഷമീം ബാബു മുഖ്യാതിഥി ആയിരിന്നു. ടൂർണമ​​െൻറിൽ പങ്കെടുക്കുന്ന ടീം ക്യാപ്റ്റന്മാരും മാനേജർമാരും യു.ടി.എസ്.സി പ്രതിനിധികളും സാമൂഹിക സ്പോർട്സ് മേഖലയിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. ഷമീം ബാബുവും മീഡിയ ഫോറം പ്രസിഡൻറ്​ പി. ഷംസുദ്ദിനും ചേർന്ന് ചാമ്പ്യൻസ് ട്രോഫി പ്രകാശനം ചെയ്​തു. ജസീം ഹാരിസ്​ ഖിറാഅത്ത്​ നിർവഹിച്ചു. ടൂർണമ​​െൻറ്​ നിയമാവലിയെ കുറിച്ച് സെക്രട്ടറി അഷ്‌ഫാഖും, ടെക്നിക്കൽ ഹെഡ് പി.ആർ സലീമും വിശദീകരിച്ചു. ടൂർണമ​​െൻറ്​ കൺവീനർ മെഹ്‌താബ് അലി ടീമുകളെ പരിചയപ്പെടുത്തി. ചീഫ് കോർഡിനേറ്റർ ഷംസീർ ഒളിയാട്ട് സ്വാഗതവും പി.ആർ സഹീർ നന്ദിയും പറഞ്ഞു.

Show Full Article
TAGS:saudi saudi news gulf news 
Next Story