ആശുപത്രി ബില്ലടക്കാനാളില്ല; കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഒന്നര മാസമായി മക്കയിലെ മോർച്ചറിയിൽ
text_fieldsമക്ക: ആശുപത്രി ബില്ലടക്കാനാളില്ലാത്തതിനാൽ കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഒന്നര മാസമായി മക്കയിലെ മോർച്ചറിയിൽ. റിയാദിൽ നിന്ന് ഉംറ നിർവഹിക്കാൻ മക്കയിൽ എത്തി മരണപ്പെട്ട കണ്ണൂർ -പയ്യന്നൂർ സ്വദേശി ഇസ് മായിൽ കാരയിലിെൻറ (51) മൃതദേഹമാണ് ഒന്നര മാസമായി മക്ക കിങ് അബ്്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ കിടക്കുന്നത്. ആശുപത്രി രേഖകളിൽ 2018 ഡിസംബർ ഒമ്പതിന് അഡ്മിറ്റ്ചെയ്തു എന്നും ഏഴ് ദിവസം ഐ.സി.യുവിൽ ചികിൽസിച്ചു എന്നും 16 ന് മരിച്ചു എന്നും ഉണ്ട്. പൊലീസ് മുഖേന റെഡ്ക്രസൻറ് എത്തിച്ചു എന്നാണ് രേഖ. അടുത്ത ബന്ധുക്കൾ ആരും സൗദിയിൽ ഇല്ലാത്തതും സ്പോൺസർ ഹുറൂബാക്കിയതിനാലും (കാണാനില്ലെന്ന് പ്രഖ്യാപിക്കൽ) പുറം ലോകം അറിയാൻ െവെകി. ആശുപത്രി രേഖകളിൽ 25,000 റിയാലോളം ബിൽ അടക്കാനുണ്ട്. ഈ ബിൽ ആെരങ്കിലും ഏറ്റടുത്താൽ ആശുപത്രി അധികൃതർ മൃതദേഹം വിട്ട് കൊടുക്കും.
സംഭവമറിഞ്ഞ് മക്ക കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ പ്രശ്നത്തിൽ ഇടപെടുകയും കോൺസുലേറ്റിെൻറ സഹായം തേടുകയും ചെയ്തുവെങ്കിലും ഫലമുണ്ടായില്ല. ഗവർണറേറ്റിൽ പരാതി നൽകാനായിരുന്നു കോൺസുലേറ്റ് നിർദേശം. അതുപ്രകാരം പരാതി നൽകി ഒരാഴ്ച പിന്നിട്ടുവെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് മുജീബ് പൂക്കോട്ടൂർ പറഞ്ഞു. ഇത്രയും ഭാരിച്ച തുക എങ്ങനെ കണ്ടെത്തും എന്നറിയില്ലെന്നും കോൺസുലേറ്റിെൻറയും മനുഷ്യസ്നേഹികളുടെയും സഹായം ഉണ്ടായാൽ ഉടൻ മറവ് ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ അകന്ന ബന്ധു റിയാദ് ഇന്ത്യൻ എംബസിയിൽ സഹായം േതടിയെങ്കിലും അധികൃതർ കൈമലർത്തിയെന്ന് പരാതിയുണ്ട്. നാട്ടിൽ ഭാര്യയും മൂന്ന് കുട്ടികളുമാണ് ഇസ്്മാഈലിനുള്ളത്. ചെറിയൊരു വീടും അഞ്ച് സെൻറ് സ്ഥലവുമാണിവർക്കുള്ളത്. അതുതന്നെ കടത്തിലാണെന്നാണ് അറിയാൻ കഴിഞ്ഞതെന്നും മുജീബ് പൂക്കോട്ടൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
