ജിദ്ദയിൽ മനുഷ്യ ജാലിക സംഘടിപ്പിച്ചു
text_fieldsജിദ്ദ: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ‘രാഷ്്ട്ര രക്ഷക്ക് സൗഹൃദത്തിെൻറ കരുതൽ’ എന്ന പ്രമേയത്തിൽ സമസ്ത ഇസ്ലാമിക് സെൻറർ ജിദ്ദ സെട്രൽ കമ്മിറ്റി ‘മനുഷ്യ ജാലിക’ സംഘടിപ്പിച്ചു. ശറഫിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തി ൽ നടന്ന പരിപാടി ഇസ്ലാമിക സെൻറർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദീൻ തങ്ങൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്തഫ ഹുദവി കൊടക്കാട് പ്രമേയം അവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു റഫീഖ് പത്തനാപുരം, ഇബ്രാഹിം ശംനാട്, മുസ്തഫ വാക്കാലൂർ, ഉസ്മാൻ ഇരിങ്ങാട്ടിരി, നാസർ വെളിയങ്കോട്, സവാദ് പേരാമ്പ്ര തുടങ്ങിയവർ സംസാരിച്ചു.
സി. എച്ച്. നാസർ, സൽമാൻ എന്നിവർ മനുഷ്യജാലിക ഗാനം ആലപിച്ചു. അബ്ദുൽ റഷീദ് മണിമൂളി ഖിറാഅത്ത് നടത്തി. എസ്.ഐ.സി മീഡിയ വിങ് ചെയർമാൻ അബ്ദുറഹ്മാൻ അയക്കോടൻ സ്വാഗതവും മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു. എം.സി സുബൈർ ഹുദവി കൊപ്പം, അബ്ദുൽ കരീം ഫൈസി കീഴാറ്റൂർ, അബ്ദുല്ല കുപ്പം, ഉസ്മാൻ എടത്തിൽ, എൻ.പി അബൂബക്കർ ഹാജി, മുസ്തഫ ഫൈസി ചേറൂർ, മുസ്തഫ ബാഖവി ഊരകം, അൻവർ ഹുദവി, ദിൽഷാദ് കാടാമ്പുഴ, മൊയ്‌തീൻ കുട്ടി അരിമ്പ്ര, അബ്ദുല്ല തോട്ടക്കാട്, റഫീഖ് കൂലത്ത്, അബ്ബാസ് തറയിട്ടാൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
