വിമാന സർവീസുകളുടെ സമയ കൃത്യത: ദമ്മാം എയർപോർട്ടിന് ലോകത്ത് രണ്ടാം സ്ഥാനം
text_fieldsദമ്മാം: വിമാനം വരുന്നതിലും, പുറപ്പെടുന്നതിലും കൃത്യസമയം പാലിക്കുന്ന കാര്യത്തിൽ ദമ്മാം കിങ് ഫഹദ് ഇൻറർനാഷ നൽ എയർപോർട്ടിന് ലോകത്ത് രണ്ടാം സ്ഥാനം. എയർപോർട്ട് ആൻറ് എയർലൈൻ അസസ്മെൻറ് കമ്പനിയുടേയും, ഒ.എ.ജി യുടേ യും 2018 ലെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഇൗ അംഗീകാരം. ഏകദേശം 250 ഒാളം വിമാനങ്ങളാണ് ഇവിടെ ദിവസേന സർവീസ് നടത്തുന്നത്. സർവീസുകളുടെ സമയക്രമം പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഏതെങ്കിലും തടസ്സം നേരിട്ടാലും നിശ്ചിത സമയത്തിൽ നിന്ന് 15 മിനുട്ടിനകം സർവീസ് സാധ്യമാകുന്നുണ്ടിവിടെ. ലോകത്തിലെ വിവിധ വിമാനത്താവളങ്ങളിലെ 58 ദശലക്ഷം വിമാന സർവീസുകൾ പരിശോധിച്ചതിൽ നിന്നാണ് ദമ്മാം കിങ് ഫഹദ് ഇൻറർനാഷനൽ എയർപോർട്ടിന് ഇൗ അംഗീകാരം ലഭിച്ചത്.
അപൂർവ നേട്ടം ആഘോഷിക്കാനായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങിൽ ഡയറക്ടർമാരും സർക്കാർ എയർലൈൻ പ്രതിനിധികളും വിമാനത്താവള ഒാപറേഷൻ കമ്പനി പ്രതിനിധികളും പെങ്കടുത്തു. വിമാനത്താവളത്തിെൻറ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിരവധി പേരുടെ ഒന്നിച്ചുള്ള പ്രയത്നമാണ് അന്താരാഷ്ട്രതല അംഗീകാരം തേടിെയത്താൻ ഇടയാക്കിയതെന്ന് വിമാനത്താവള സി. ഇ ഒ തുർക്കി അൽ ജാവിനി പറഞ്ഞു. ഒരു വിമാനത്താവളത്തിെൻറ നിലവാരം കൃത്യമായി ബോധ്യപ്പെടുന്നത് യാത്രക്കാരുടെ അഭിപ്രായത്തിൽ നിന്നാണ്. വിമാനത്താവളത്തിെൻറ നിലവാരവും സൗകര്യവും മെച്ചപ്പെടുത്തുന്നതിനും ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതിനും എല്ലാ വിഭാഗങ്ങളേയും ഒത്തൊരുമിച്ച് പ്രത്യേക പദ്ധതി രൂപപ്പെടുത്തുകയായിരുന്നു. അതിെൻറ ഫലമാണ് ഇൗ നേട്ടമെന്നും ഒാരോ ജീവനക്കാരനും അഭിനന്ദനം അർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
