കിങ് ഫഹദ് ഖുര്‍ആന്‍ പ്രിൻറിംഗ് പ്രസ്സ്: വിശ്വാസികൾക്ക് സൗദിയുടെ സമ്മാനം
text_fieldsപ്രവാചക നഗരിയില്‍ തബൂക് റോഡില്‍ സ്ഥിതി ചെയ്യുന്ന കിങ് ഫഹദ് ഖുര്‍ആന്‍ പ്രിൻറിംഗ് പ്രസ്സ് കഴിഞ്ഞ ഹിജ്റ വര്‍ ഷം (1439) 18 ദശലക്ഷം ഖുര്‍ആന്‍ അച്ചടിച്ച് റെക്കോര്‍ഡിട്ടു. 1984 ല്‍ പ്രവര്‍ത്തനം തുടങ്ങിയ പ്രിൻറിംഗ് കോംപ്ലക്സ് ഇന്നും ലോക മുസ്ലീംകൾക്കുള്ള സൗദി അറേബ്യയുടെ സമ്മാനമായി നിലകൊള്ളുന്നു. സൗദി മതകാര്യവകുപ്പ് നേരിട്ട് നടത്തുന്ന സ്ഥാപനമാണിത്. ഖുര്‍ആന്‍ പ്രബോധനം, പാരായണങ്ങളുടെ റെക്കോർഡിംഗ്, ആശയ വിവര്‍ത്തനങ്ങളുടെയും അനുബന്ധ വിജ്ഞാനീയങ്ങളുടെയും പ്രസാധനം എന്നിവയിലൂടെ ഖുര്‍ആനിന് സേവനം ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോംപ്ലക്സിന് കീഴിലുള്ള വിവിധ വൈജ്ഞാനിക തലങ്ങളിലായി നിരവധി പണ്ഡിതന്‍മാര്‍ സേവനമനുഷ്ഠിക്കുന്നു.
ഖുര്‍ആന്‍ പ്രിൻറിംഗ് ഫോണ്ടുകള്‍ തയാറാക്കുന്നതിനും ഇസ്ലാമിക ലോകത്ത് പ്രചാരത്തിലുള്ള രിവായത്തുകളുടെ അടിസ്ഥാനത്തില്‍ ഖുര്‍ആന്‍ പാരായണങ്ങള്‍ റെക്കോർഡ് ചെയ്യുന്നതിനുമുള്ള സൂക്ഷ്മ പരിശോധനാസമിതി, വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാനീയങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തുന്ന ഗവേഷണ കേന്ദ്രം, 76 ലധികം ലോക ഭാഷകളിലേക്ക് ആശയവിവര്‍ത്തനം നടത്തുന്ന കേന്ദ്രം , ഖുര്‍ആന്‍ ആപ്പുകള്‍ തയാറാക്കുകയും കമ്പ്യൂട്ടര്‍ പതിപ്പുകളുടെ സ്വീകാര്യത ഉറപ്പ് വരുത്തുകയും ചെയ്യുന്ന ഡിജിറ്റല്‍ കേന്ദ്രം തുടങ്ങിയ വ്യത്യസ്ത ശാഖകളും പ്രവര്‍ത്തിക്കുന്നു. അന്ധരായവര്‍ക്ക് ബ്രെയ്ലി ലിപിയിലും ഖുര്‍ആന്‍ അച്ചടിക്കുന്നുണ്ട്.
1100 ഓളം വരുന്ന ജീവനക്കാരില്‍ 700 ഓളം പേര്‍ക്ക് പ്രൊഡക്ഷന്‍ യൂണിറ്റിലാണ് ജോലി. ജീവനക്കാരില്‍ 86 ശതമാനവും സ്വദേശികളാണ്. ഇതുവരെ 260 പതിപ്പുകളിറക്കിയ കോംപ്ലക്സ് കഴിഞ്ഞ വര്‍ഷം വരെ 320 മില്യണ്‍ കോപ്പികള്‍ പ്രിൻറ് ചെയ്തു. വിശുദ്ധ ഖുര്‍ആന്‍, ആശയ വിവര്‍ത്തനങ്ങള്‍, അനുബന്ധ വിജ്ഞാനീയങ്ങള്‍, ഹദീസുകള്‍, നബി ചരിത്രം എന്നിയവയെ ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിന് കോംപ്ലക്സ് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഇടക്കാലത്ത് സന്ദര്‍ശന വിലക്കുണ്ടായിരുന്ന ഇവിടേക്ക് വീണ്ടും സന്ദര്‍ശനം അനുവദിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായിരുന്ന സന്ദര്‍ശനം ഇപ്പോള്‍ സ്ത്രീകള്‍ക്കും അനുമതിയുണ്ട്. ഇവിടെ എത്തുന്ന ഓരോ സന്ദര്‍ശകര്‍ക്കും ഖുര്‍ആന്‍ പ്രതി സമ്മാനമായി നല്‍കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
