Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാമ്പു മലയാളി...

യാമ്പു മലയാളി അസോസിയേഷൻ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
യാമ്പു മലയാളി അസോസിയേഷൻ മെഡിക്കൽ ക്യാമ്പ്
cancel

യാമ്പു: യാമ്പു മലയാളി അസോസിയേഷൻ ( വൈ. എം. എ) ഫെബ്രുവരി എട്ടിന് ‘ജെംസ്’ കമ്പനിയുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. അൽ മനാർ ഇൻറർ നാഷനൽ സ്‌കൂൾ ബോയ്സ് സെക്​ഷനിൽ രാവിലെ എട്ടിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കിഡ്‌നി രോഗം നേരത്തെ കണ്ടെത്താനും ആവശ്യമുള്ളവർക്ക് തുടർ ചികിത്സ ലഭ്യമാക്കാനും ലക്ഷ്യം വെച്ചുള്ള ക്യാമ്പ് വ്യവസായ നഗരിയിലെ നൂറുകണക്കിന് തൊഴിലാളികൾക്ക് ഉപകരിക്കും. നേരത്തെ കണ്ടെത്തിയാൽ എളുപ്പത്തിൽ ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന രോഗങ്ങളാണ് കിഡ്‌നി രോഗങ്ങളിൽ ഏറെയും. എന്നാൽ മിക്കപ്പോഴും ഇവയെ അവസാന ഘട്ടത്തിൽ മാത്രമേ തിരിച്ചറിയാൻ രോഗിക്ക് കഴിയാറുള്ളൂവെന്നതാണ് സങ്കീർണമാക്കുന്നത്. ക്യാമ്പിലെ മെഡിക്കൽ സേവനങ്ങൾ മുഴുവൻ പ്രവാസികൾക്കും സൗജന്യമാണ്. വിദഗ്​ധ ഡോക്ടർമാരുടെയും ലാബ് ടെക്‌നീഷ്യൻമാരുടെയും മറ്റും സേവനവും ജനറൽ മെഡിക്കൽ പരിശോധനയും ക്യാമ്പിൽ ലഭിക്കും.

യാമ്പുവിലെ ലേബർ ക്യാമ്പുകളിൽ നിന്ന് മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ വരുന്നവർക്ക്​ വാഹന സൗകര്യം ഒരുക്കും. സ്ത്രീകൾക്ക് പരിശോധിക്കാൻ പ്രത്യേക വിഭാഗവും ഉണ്ടായിരിക്കും. കിഡ്‌നി രോഗികളെയും മറ്റും സഹായിക്കാൻ ‘നന്മ യാമ്പു’ എന്ന പേരിൽ ചാരിറ്റി കൂട്ടായ്മയും യാമ്പു മലയാളി അസോസിയേഷ​​​െൻറ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. യാമ്പുവിലുള്ള മുഴുവൻ മലയാളികളും ക്യാമ്പ് ഉപയോഗപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് അബൂബക്കർ മേഴത്തൂർ, വൈസ് പ്രസിഡൻറ് സലിം വേങ്ങര, സെക്രട്ടറി അസ്‌ക്കർ വണ്ടൂർ, ട്രഷറർ നാസർ നടുവിൽ, ജനറൽ കൺവീനർ അബ്​ദുൽ കരീം പുഴക്കാട്ടിരി എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 050 898 7407, 056 689 1976, 055 383 5873 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story