തലശ്ശേരി ക്രിക്കറ്റ് ക്ലബ് ഇൻഡോർ പ്രീമിയർ ലീഗ് ടൂർണമെൻറ് ഫെബ്രു. എട്ടിന്
text_fieldsറിയാദ്: റിയാദിലെ തലശ്ശേരി ക്രിക്കറ്റ് ക്ലബ് (ടി.സി.സി) സംഘടിപ്പിക്കുന്ന അദ്നാൻ ഇൻഡോർ ക്രിക്കറ്റ് പ്രീമിയർ ലീഗ് ടൂർണമെൻറ് ഫെബ്രുവരി എട്ടിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അൽഖർജ് റോഡിലെ അർക്കാൻ സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന മത്സരങ്ങളിൽ 12 ടീമുകൾ പെങ്കടുക്കും. ഇതോടൊപ്പം ക്ലബിെൻറ അംഗങ്ങളുൾപ്പെടെ പെങ്കടുക്കുന്ന ‘ഫാമലി ഫൺ ഡേ’ കുടുംബ സംഗമവും നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മുതലാണ് ടൂർണമെൻറ് ആരംഭിക്കുക. റിയാദിലെ പ്രവാസി ക്രിക്കറ്റിൽ ആദ്യമായാണ് ഇൻഡോർ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അവകാശപ്പെട്ടു. വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും.
കൂടാതെ വ്യക്തിഗത പുരസ്കാരങ്ങളും നൽകും. 12 ടീമുകളുടെയും ക്യാപ്റ്റന്മാരെയും റിയാദിലെ വിവിധ സാംസ്കാരിക പ്രവർത്തകരെയും പെങ്കടുപ്പിച്ചുകൊണ്ട് ക്യാപ്റ്റൻസ് മീറ്റും ട്രോഫിയുടെയും ജെഴ്സിയുടെയും പുറത്തിറക്കൽ ചടങ്ങും സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് ഇൗ പരിപാടി. കുടുംബ സംഗമത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കുമായി വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിക്കും. തനതായ നാടൻ തലശ്ശേരി ഭക്ഷണ മേളയും നടക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ടി.എം അൻവർ സാദത്ത്, റഫ്സാദ് വാഴയിൽ, ജംഷീദ് അഹമ്മദ്, പി.സി ഹാരിസ്, ഷഫീഖ് ലോട്ടസ്, അദ്നാൻ ഹോൾഡിങ് കമ്പനി പ്രതിനിധി നൗഷാദ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
