Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅനിശ്​ചിതമായ...

അനിശ്​ചിതമായ കാത്തിരിപ്പിനറുതി; പ്രമീള നാട്ടിലെത്തി

text_fields
bookmark_border
അനിശ്​ചിതമായ കാത്തിരിപ്പിനറുതി; പ്രമീള നാട്ടിലെത്തി
cancel

ദമ്മാം: ഒരു വർഷത്തിലധികം നീണ്ട അനിശ്​ചിതത്വത്തിനും കാത്തിരിപ്പുകൾക്കുമൊടുവിൽ സൗദിയിൽ വീട്ടുവേലക്കെത്തിയ പ്രമീള നാടണഞ്ഞു. ഭയം മുറ്റിയ മനസ്സുമായി അമ്മയെ കാത്തിരുന്ന മകൾക്ക്​ പുനഃസമാഗമത്തി​​​െൻറ ആശ്വാസം. രണ്ടര വർഷം മ ുമ്പ്​ സൗദിയിൽ ദമ്മാമിലെ ഒരു വീട്ടിൽ ജോലിക്കെത്തിയ കോഴിക്കോട്​ ബാലുശ്ശേരി ചെറാലറവയലിൽ ചീക്കിലോട്​ ദാമേ ാദര​​​െൻറ ഭാര്യ പ്രമീളയെ (52) കുറിച്ച്​ ഒരു വർഷമായി വിവരമില്ലാത്തതിനെ തുടർന്ന്​ കുടുംബം സാമൂഹ്യ പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. ദമ്മാമിലെ മലയാളി സാമൂഹികപ്രവർത്തകൻ ഷാജി വയനാടി​​​െൻറ ഇടപെടലിനെ തുടർന്നാണ്​ ഇവരെ നാട്ടിലെത്തിക്കാനായത്​. വ്യാഴാഴ്​ച ഉച്ചയോടെ ദമ്മാമിൽ നിന്ന്​ വിമാനം കയറിയ പ്രമീള വെള്ളിയാഴ്​ച വൈകുന്നേരമാണ്​ കോഴിക്കോട്​ വിമാനമിറങ്ങിയത്​. പ്രമീള യാത്ര ചെയ്യുന്ന വിമാനത്തെ കുറിച്ചുള്ള വിവരം നൽകാൻ സ്​പോൺസർ മടിച്ചതോടെ വ്യാഴാഴ്​ച രാത്രി മുതൽ അമ്മയെ കാത്തു നിന്ന മകൾ ആശങ്കയിലായിരുന്നു. ദുബൈയിൽ നിന്ന്​ മുംബൈയിലേക്കും അവിടെ നിന്ന്​ കോഴിക്കോ​േട്ടക്കും ഉള്ള വിമാനങ്ങളിൽ കയറിയാണ്​ പ്രമീള നാട്ടിലെത്തിയത്​.

അമ്മയെ നാട്ടിലെത്തിക്കാൻ തങ്ങളെ സഹായിച്ച സാമൂഹ്യ പ്രവർത്തകരോട്​ മകൾ ശ്രീജ ഫോണിൽ നന്ദി പറഞ്ഞു. തബലിസ്​റ്റ്​ ചീക്കിലോട്​ ദാമോദര​​​െൻറ ഭാര്യയാണ്​ പ്രമീള. സ്വന്തമായി വീടില്ലാത്ത അവസ്​ഥയിൽ രോഗിയാവുകയും നിത്യ ജീവിതം തന്നെ പ്രയാസത്തിലാവുകയും ചെയ്​ത ഘട്ടത്തിലാണ് പ്രമീള ഗൾഫിൽ വീട്ടുവേലക്കാരിയാകാൻ തീരുമാനിച്ചത്​. ആദ്യമൊക്കെ കൃത്യമായി പണമയക്കുകയും ഫോൺ വിളിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഒരു വർഷമായി ഫോൺ വിളി നിലച്ചതോടെയാണ്​ കുടുംബം ആശങ്കയിലായത്​​. അമ്മയെ ബന്ധപ്പെടാനുള്ള മക്കളു​െട എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ നാട്ടിലെത്തിയ ചില ​െക.എം.സി.സി പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. അവർ ദമ്മാമിലുള്ള സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടി​​​െൻറ നമ്പർ ഇവർക്ക്​ ​ൈകമാറി. തുടർന്ന്​ ഒരു വർഷത്തിലേറെയായി നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ്​ പ്രമീള നാടണയുന്നത്​. സ്​പോൺസറെ കണ്ടു പിടിക്കുകയായിരുന്നു ആദ്യത്തെ കടമ്പ. കുടുംബം നൽകിയ നമ്പർ പ്രകാരം നിരവധി തവണ ഫോൺ ചെയ്​തെങ്കിലും ഇവർ പ്രതികരിക്കാൻ കൂട്ടാക്കിയില്ല.

തുടർന്ന്​ വാട്​സാപ്പിൽ ‘ഇനിയും നിങ്ങൾ പ്രമീള എന്ന സ്​ത്രീയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയില്ലെങ്കിൽ നിയമപരമായി പോലീസിൽ പരാതി നൽകുമെന്ന്’​ സന്ദേശം അയച്ചു. ഇതോടെ തിരിച്ചുവിളിച്ച സ്​പോൺസർ പ്രമീള സുഖമായിരിക്കുന്നുവെന്നും കരാർ കലാവധിയനുസരിച്ച്​ നാട്ടിലയക്കും എന്ന്​ അറിയിക്കുയായിരുന്നു. ബന്ധുക്കൾ ഇവരെ നാട്ടിലയക്കണമെന്ന്​ അഭ്യർഥിച്ചതിനെ തുടർന്ന്​ മൂന്ന്​ വർഷം കഴിഞ്ഞ്​ മാത്രം തനിക്ക്​ നാട്ടിൽ പോയാൽ മതിയെന്ന്​ ഇവർ പ്രമീളയെ കൊണ്ട്​​ ഇഖാമ പകർപ്പിൽ എഴുതി വാങ്ങിയിരുന്നു. ബന്ധുക്കളു​െട നിർബന്ധം അധികമായ​പ്പോഴാണ്​ പ്രമീളയുടെ നാട്ടിലേക്കുള്ള ഫോൺ വിളികൾ സ്​പോൺസർ തടഞ്ഞത്​. തുടർന്ന്​ എംബസിയുടെ സഹായത്തോടെ ഷാജി നടത്തിയ അനുരജ്​ഞന സംഭാഷണങ്ങളാണ്​ ഒടുവിൽ വിജയത്തിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story