Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേരള മനസ്സിന്​...

കേരള മനസ്സിന്​ അടിസ്​ഥാനപരമായ ചില പ്രശ്​നങ്ങളുണ്ട് ​ ^അലക്​സാണ്ടർ ജേക്കബ്

text_fields
bookmark_border
കേരള മനസ്സിന്​ അടിസ്​ഥാനപരമായ ചില  പ്രശ്​നങ്ങളുണ്ട് ​ ^അലക്​സാണ്ടർ ജേക്കബ്
cancel

ദമ്മാം: ഒരു വിഷയവും ആഴത്തിൽ പഠിക്കാതെ വൈകാരികമായി പ്രതികരിക്കുന്ന കേരള മനസ്സി​േൻറത്​ അടിസ്​ഥാപനപരമായ പ്രശ് ​നമാണന്ന്​ മുൻ ഡി ജി.പിയും എഴുത്തുകാരനും പ്രഭാഷകനുമായ അലക്​സാണ്ടർ ജേക്കബ്​ അഭിപ്രായപെട്ടു. ദമ്മാം മീഡിയ ഫോറ ം സംഘടിപ്പിച്ച ‘മീറ്റ്​ ദ പ്രസിൽ ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. 32 ഡിഗ്രി സെൽഷ്യസ്​ ചൂടിൽ ജീവിക്കുന്ന മലയാളി കടലിൽ നിന്നുവീശുന്ന കാറ്റിലും ചൂടിലായിരിക്കും. ഇൗ ശരീരിക സ്​ഥിതി മനസ്സിനേയും ബാധിക്കുന്നതിനാലാണ്​ ഒരു വിഷയം കേട്ടാലുടനെ തന്നെ അതി​​​െൻറ കാര്യകാരണങ്ങൾ തിരയാതെ തെരുവിലിറങ്ങുന്നത്​. കേരളത്തിൽ സാക്ഷരതാനിലവാരം കൂടുതലാണങ്കിലും ഉന്നത വിദ്യാഭ്യാസം കുറവാണ്​. ഇൗ മനോഭാവം കേരളത്തെ എല്ലാ അർഥത്തിലും പിന്നോട്ട്​ നയിക്കുകയാണ്​.

1200 ​കൊല്ലത്തിനിപ്പുറം ഒരു നവോത്ഥാന നായകനെപ്പോലും സൃഷ്​ടിക്കാൻ കേരളത്തിന്​ കഴിഞ്ഞിട്ടില്ല. ഉയർച്ചയിലേക്ക്​ യാത്ര ചെയ്യുന്ന ഒരുത്തനെ കണ്ടാൽ എല്ലാവരും കൂട്ടമായി താഴേക്ക്​ വലിച്ചിടാൻ ശ്രമിക്കും. കേരളത്തി​​​െൻറ വിശ്വാസവും ആചാരവും ജീവിത രീതികളും ഭരണ ഘടനക്കനുസരിച്ചായിരിക്കണമെന്നും അതിനെ ലംഘിക്കുന്ന​േതാടെ ഇന്ത്യയെ തന്നെയാണ്​ നാം തള്ളിപ്പറയുന്നതെന്നും ശബരിമല വിഷയത്തെകുറിച്ച ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു. 1000 വർഷത്തിനുള്ളിൽ ഇന്ത്യക്ക്​ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ്​ നമ്മുടെ ഭരണഘടന. അത്​ നഷ്​ടപെട്ടാൽ ഇന്ത്യ തന്നെ ഇല്ലാതാകും. കേരളത്തിലെ പൊലീസ്​ സേനക്ക്​ കലാനുസൃത പരിഷ്​കാരം ആവശ്യമാണ്​. ചില സ്​ഥാപിത താൽപര്യങ്ങൾ അതിന്​ തടസ്സം നിൽക്കുകയാണ്​. കേരളം രൂപം കൊണ്ട വർഷം 8500 ക്രിമിനൽ കേസുകളാണ്​ രജിസ്​റ്റർ ചെയ്​തതെങ്കിൽ 2018 ൽ അത്​ എട്ട്​ ലക്ഷമായി വർധിച്ചു.

കേരള പൊലീസിനെ കുറിച്ച്​ ആക്ഷേപങ്ങൾ ഉണ്ടെങ്കിലും ഏറ്റവും മികച്ച സേനയാണിത്​. എല്ലാവരും അഴിമതിക്കാരും പക്ഷപാതികളുമാണെന്ന്​ അടച്ചാക്ഷേപിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ത​​​െൻറ പൊലീസ്​ ജീവിതം മറ്റുള്ളവർക്ക്​ നന്മ ചെയ്യാനായിട്ടാണ്​ താൻ വിനിയോഗിച്ചത്​. ദിവസവും 100 കേസുകളെങ്കിലും പരിഹരിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി സൗദിയുടെ ബന്ധത്തിന്​ നാലായിരം വർഷത്തിലധികം പഴക്കമുണ്ട്​. മലയാളത്തിലെ നിരവധി വാക്കുകൾ അറബി ഭാഷയിൽ നിന്ന്​ കടംകൊണ്ടവയാണ്​. കേരള​ത്തിൽ ആദ്യമായി പിന്നാക്ക വിഭാഗങ്ങൾക്ക്​ വിദ്യാഭ്യാസം നൽകിയത്​ ഇസ്​ലാമിക പരിഷ്​കർത്താവായ മാലിക്​ ഇബ്​നു ഹബീബാണ്​. മീഡിയ ഫോറം പ്രസിഡൻറ്​ ഇ.എം നഇൗം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്​റഫ്​ ആളത്ത്​ സ്വാഗതവും സുബൈർ ഉദിനൂർ നന്ദിയും പറഞ്ഞു. മീഡിയ ഫോറം ഉപഹാരം ഹബീബ്​ ഏലംകുളം അലക്​സാണ്ടർ ജേക്കബിന്​ സമ്മാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story